Healthy Food

രാവിലെ വെറുംവയറ്റില്‍ പേരക്ക കഴിക്കുന്നത് ഗുണമോ ദോഷമോ? അറിയേണ്ടതെല്ലാം

രാവിലെ ഉണര്‍ന്നതിന് ശേഷം ആരോഗ്യകരമായ എന്തെങ്കിലും കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യും . ചിലര്‍ ഉറക്കമുണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ ജ്യൂസ്, പഴങ്ങള്‍ എന്നിവ കഴിക്കാറുണ്ട്. രാവിലെ കഴിക്കുന്ന എല്ലാ പഴങ്ങളും നിങ്ങള്‍ക്ക് പ്രയോജനം ചെയ്‌തെന്നിരിക്കില്ല . രാവിലെ വെറും വയറ്റില്‍ പേരക്ക കഴിക്കുന്നത് ഗുണമോ ദോഷമോ എന്ന് പരിശോധിക്കാം.

പേരയ്ക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ആപ്പിളിനേക്കാള്‍ പോഷകഗുണമുള്ളത് പേരയ്ക്കയാണെന്ന് പറയപ്പെടുന്നു. പേരക്ക ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പേരക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും.

പേരയ്ക്കയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. നല്ല അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുള്ള നാരുകളാല്‍ സമ്പുഷ്ടമാണ് പേരക്ക. അതിനാല്‍ ഇവ കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. ദിവസം 2 പേരക്കവരെ കഴിക്കാവുന്നതാണ്.

പേരക്ക കഴിക്കാനുള്ള ശരിയായ സമയം പ്രഭാതഭക്ഷണത്തിന് ശേഷവും ഉച്ചഭക്ഷണത്തിന് മുമ്പുമാണ്. നിങ്ങള്‍ രാവിലെ പഴങ്ങള്‍ കഴിച്ചാല്‍, അതില്‍ പേരക്ക ഉള്‍പ്പെടുത്താം. എന്നിരുന്നാലും, പേരക്ക ദഹിക്കാന്‍ വളരെയധികം സമയമെടുക്കുമെന്നതിനാല്‍, രാവിലെ വെറുംവയറ്റില്‍ പേരക്ക കഴിക്കുന്നത് ചിലര്‍ക്ക് വയറുവേദന ഉണ്ടാക്കാം . നിങ്ങള്‍ക്ക് ജലദോഷമുണ്ടെങ്കില്‍, രാവിലെ വെറും വയറ്റില്‍ പേരക്ക കഴിക്കുന്നത് ഒഴിവാക്കുക. പേരക്ക രാത്രിയില്‍ കഴിക്കാന്‍ പാടില്ല. തണുത്ത പഴങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകും.

പേരക്ക കഴിക്കുന്നതിന്റെ ഗുണങ്ങള്‍

പേരക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്താം. പേരക്ക കഴിക്കുന്നത് വിട്ടുമാറാത്ത മലബന്ധം പോലും മാറ്റും. വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്ന ആളുകള്‍ക്ക് പേരക്ക കഴിക്കുന്നത് ഗുണകരണമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു .