റോസ്മേരി വാട്ടറിനെ പറ്റി കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. മുടി കൊഴിഞ്ഞു പോകുന്നവര്‍ക്ക് ഒരു പരിഹാരമാണ് ഇതെന്നാണ് പ്രചരിക്കുന്നത്. പല കമ്പനികളും ഈ പ്രോഡക്ടുമായി രംഗത്തെത്തിയട്ടുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ യാതൊരു കെമിക്കലുമില്ലാതെ നമുക്ക് റോസ്‌മേരി വാട്ടര്‍ തയ്യാറാക്കാം.
പണ്ട് കാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും നല്‍കാനായി ഉപയോഗിച്ചിരുന്നതാണ് റോസ്‌മേരി വാട്ടര്‍. എന്നാല്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും ആന്‍ഡ്രോജിനിക് അലോപേഷ്യ കാരണം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും മുടി കൊഴിച്ചിലും കുറയ്ക്കാനായി ഇത് നല്ലതാണെന്നും കണ്ടെത്തുകയായിരുന്നു.
റോസ്‌മേരി വാട്ടറും എണ്ണയും ഒരുപോലെ മുടി ഉള്ളോടെ വരാനായി സഹായിക്കും.തല കഴുകനായി ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഓയില്‍ കൂടി ചേര്‍ക്കുന്നത് തലയോട്ടി നന്നായി വൃത്തിയാക്കാനായി സഹായിക്കും. ഇതില്‍ അടങ്ങിയ ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ മുടിക്ക് ഗുണം ചെയ്യുന്നു. റോസ്‌മേരി വാട്ടി തലയിൽ ഉപയോഗിക്കുമ്പോള്‍ തലയിലെ രക്തചംക്രമണം വര്‍ധിക്കുന്നു.
ഇനി റോസ് മേരി വാട്ടര്‍ വീട്ടില്‍ തയ്യാറാക്കാനായി ആദ്യം കുറച്ച് വെള്ളം ചൂടാക്കണം. അതിലേക്ക് ഒരു ടീസ്പൂണ്‍ റോസ്‌മേരി ചേര്‍ത്ത് തിളപ്പിക്കുക. റോസ്‌മേരി ഓണ്‍ലൈസൈറ്റില്‍ നിന്നും വാങ്ങാം. കറിവേപ്പില, കരിഞ്ജീരകം, ഉലുവ എന്നിവയും വേണമെങ്കില്‍ ഇടാം. ശേഷം വെള്ളം തണുക്കാനായി വയ്ക്കണം. നന്നായി തണുത്തതിന് ശേഷം സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം. ആദ്യ രണ്ട് ദിവസം കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഈ മിശ്രിതം ഒന്നോ രണ്ടോ തവണ മുടി കൊഴിയുന്നിടത് തേച്ച് കൊടുക്കുക.
എന്നാല്‍ റോസ് മേരി ഉപയോിക്കുമ്പോര്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ക്കൂടിയുണ്ട്. മുടിയുടെ ആരോഗ്യത്തിനായി റോസ്മേരി ഉപയോഗിക്കുന്നവരാണെങ്കിൽ ഇതിന്റെ ഉപയോഗം പെട്ടെന്ന് കുറയ്ക്കുമ്പോള്‍ വീണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് പെട്ടെന്ന് ഇതിന്റെ ഉപയോഗം നിര്‍ത്തരുത്.