Featured Healthy Food

ഭക്ഷണത്തിലെ അധിക എണ്ണ പ്രശ്നമാണോ? കളയാൻ എളുപ്പവഴിയുണ്ട്; ഇനി ഇങ്ങനെ ചെയ്യാം

എണ്ണപ്പലഹാരം മലയാളിയുടെ ഒരു ‘വീക്ക്നെസ്സ്’ ആണ്. എണ്ണയില്‍ വറുത്തെടുത്ത ചൂട് ഉഴുന്നുവടയും പഴംപൊരിയും ഉള്ളിവടയുമൊക്കെ ചായയ്ക്കൊപ്പം നമ്മുടെ നാവിനെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ്. എന്നാല്‍ പലര്‍ക്കും കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലും അധികം എണ്ണമയമുള്ള കറികളുള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കാനും വയ്യ. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തില്‍ അധികമായി വരുന്ന എണ്ണ നീക്കം ചെയ്യാനായി നമ്മള്‍ ശ്രമിക്കാറുണ്ട്. രുചിയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെ ഭക്ഷണത്തിലുള്ള അധിക എണ്ണം നീക്കം ചെയ്യാനായി സാധിക്കും.

വറുത്തതതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം എണ്ണ ആഗിരണം ചെയ്യുന്ന ടിഷ്യൂ പേപ്പറിന് മുകളില്‍ വയ്ക്കുന്നതാണ് ആദ്യ മാര്‍ഗം.

കറികളുടെ മുകളിലായി എണ്ണയുടെ കട്ടിയുള്ള പാളി പൊങ്ങി കിടക്കുന്നതായി കാണാറില്ലേ. അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു കഷ്ണം ബ്രഡ് ആ കറിയ്ക്ക് മുകളില്‍ അല്‍പ്പസമയം ഇട്ടുവയ്ക്കാം.അധികമായ എണ്ണ ബ്രഡ് വലിച്ചെടുക്കും.

മൂന്നാമത്തെ മാര്‍ഗം ഉണ്ടാക്കുന്ന വിഭവം ഫ്രിഡ്ജില്‍ വെക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ കറിയുടെ മുകളിലായി എണ്ണയുടെ ഒരു പാളി കാണാം. പിന്നീട് അത് നീക്കം ചെയ്താല്‍ കറി ധൈര്യമായി ഉപയോഗിക്കാം.

അടുത്ത വിദ്യ ഏറെ വൈറലായ ഐസ് ക്യൂബ് ട്രിക്കാണ്. ഒരു വലിയ ഐസ് ക്യൂബ് എടുത്ത് വിഭവത്തിന്റെ മുകളിലായി മുക്കുക. അധികമായ എണ്ണ ഐസില്‍ പിടിക്കും. ഐസ് കട്ട പുറത്തെടുക്കുമ്പോൾ അതിനൊപ്പം എണ്ണയും പുറത്തുവരും.