പാനിപൂരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണയായി ഒരു പ്ലേറ്റിന് 20 രൂപയാണ് ഇവയ്ക്ക് വല വാങ്ങുന്നത്. എന്നാല്‍ മുന്നൂറ് രൂപ ഈടാക്കിയാല്ലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കൊശിക് മുഖര്‍ജി എന്ന ഉപഭോക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിരിക്കുന്നത്. കൗശിക് പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യന്തര വിമാനത്താവളത്തില്‍ വില്‍പ്പന നടത്തുന്ന പാനിപൂരിയാണ്.
‘സിഎസ്‌ഐഎ മുംബൈ എയര്‍പോര്‍ട്ടിലെ ഫുഡ് സ്റ്റാളുകള്‍ക്ക് നല്ല വാടകയുണ്ട് എന്നറിയാം – എന്നാല്‍ ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് കൗശിക് പോസ്റ്റ് ഇട്ടത്. അതില്‍ 333 രൂപയ്ക്ക് വില്‍ക്കുന്ന പാനിപൂരിയുടെ ചിത്രവുമുണ്ട്. പാനിപൂരിക്ക് പുറമേ ദാഹി പൂരി, സേവ് പൂരി എന്നിവയും ഈ വിലയ്ക്ക് തന്നെയാണ് വില്‍ക്കുന്നത്. ഇത് കണ്ട് അതിശയപ്പെട്ട് നിരവധി വ്യക്തികളാണ് കമന്റിട്ടിരിക്കുന്നത്.
ഇത്രയും അമൂല്യമായ കലാസൃഷ്ടി മ്യൂസിയത്തില്‍ വേണം സൂക്ഷിക്കാനെന്നാണ് ഒരാളുടെ കമന്റ്. എല്‍കോയുടെ പാനി പൂരിയാണ് ഇവിടെ വില്‍ക്കുന്നത്. എല്‍കോയുടെ ബാന്ദ്രയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ 160 രൂപയ്ക്ക് പാനി പൂരി ലഭിക്കും എന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു.