Good News

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ നദികളില്‍ നിന്ന് യുവാക്കള്‍ വലിച്ചു കയറ്റിയത് 2.6 ദശലക്ഷം പൗണ്ട് മാലിന്യം

നദികളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രക്ഷയില്ലാത്തവിധം പെരുകിയപ്പോഴാണ സുംഗായി വാച്ച് എന്ന പരിസ്ഥിതി സംഘടന ആരംഭിക്കാന്‍ സാം ബെഞ്ചെഗ്ജിബി എന്ന യുവാവിനെ പ്രേരിപ്പിച്ച ഘടകം. പിന്നീട് ഇന്തോനേഷ്യയിലെ ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ വേണ്ടി പ്രതിജ്ഞാബന്ധമായ സംഘടനയായി ഇത് മാറുകയും ഇതിനകം 1.2 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതടങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും വലിച്ചു കയറ്റുകയും ചെയ്തു.

സമുദ്ര പ്ലാസ്റ്റിക് പ്രതിസന്ധിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്തോനേഷ്യ. രാജ്യത്തെ തീരദേശ സമൂഹങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഒരു ശരിയായ മാനേജ്‌മെന്റ് ഇല്ലാത്തതിനാല്‍ ഒരു ഗ്രാമത്തില്‍ നിന്ന് ആഴ്ചയില്‍ ശരാശരി 2,000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം വീതം സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2025-ഓടെ ഈ മാലിന്യത്തിന്റെ 70% വെട്ടിക്കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. 1 ബില്യണ്‍ ഡോളറാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്.

2020 ഒക്ടോബറില്‍ സഹോദരന്മാര്‍ക്കൊപ്പമാണ് ബെഞ്ചെഗ്ജിബ് സുംഗായി വാച്ച് ആരംഭിച്ചത്. മതിയായ സാങ്കേതിക വിദ്യയോ ആള്‍ക്കാരോ ഇല്ലാതെ തുടക്കത്തില്‍ ഇവര്‍ ഏറെ കഷ്ടപ്പെട്ടു. ഉപകരണങ്ങളും ആള്‍ക്കാരെയും ഉപയോഗിച്ച് പ്രോജക്റ്റ് എങ്ങനെ സ്‌കെയില്‍ ചെയ്യാമെന്ന് പഠിക്കുന്നത് വരെ തിരിച്ചടികളായിരുന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാം ശരിയായി. ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. ലിറ്റര്‍ ബൂം പോലെയുള്ള ഒരു സംവിധാനം ഉപയോഗിച്ച് സുംഗായി വാച്ച് പ്ലാസ്റ്റിക് മലിനീകരണം മൂലം തകര്‍ന്ന ഏറ്റവും മലിനമായ അനേകം നദികളെയും അതിലെ ജീവജാലങ്ങളെയും പുനരുജ്ജീവിപ്പിച്ചു. ഇതോടെ മീനുകളും കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥകളും ഇവിടെ വിജയകരമായി.

നദികളില്‍ നിന്ന് 1.2 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് ഇതിനകം നീക്കം ചെയ്തു. ഇന്തോനേഷ്യയിലെ ഏറ്റവും മലിനമായ നദികളില്‍ ഉടനീളം 180 ട്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചു. കൂടാതെ 3 സഹോദരങ്ങളില്‍ നിന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തിന് സദാ ജാഗരൂകരായ 100 ആളുകളുടെ കൂട്ടമായി സംഘടന വളര്‍ന്നു. മാലിന്യം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബോധവല്‍ക്കരണവും നടത്തുന്നു.