Oddly News

ചെരുപ്പോ അതോ ബാഗോ? സംശയവുമായി സൈബറിടം; ഇതൊരു ബലെൻസിയാഗ ഉല്‍പ്പന്നം

പല ആഡംബര കമ്പനികളും ധാരാളം പുതുമ നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാറുണ്ട്. എത്ര വില കൊടുത്താലും വേണ്ടില്ല തങ്ങളുടെ കയ്യിലിരിക്കുന്നത് ഏറ്റവും ഹൈ കോസ്റ്റ് ബ്രാൻഡ് ആയിരിക്കണം എന്ന് നിർബന്ധ പിടിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. സൊസൈറ്റിയിൽ ജാഡ കാണിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാൻ അത്തരക്കാർക്ക് ഒട്ടും മടിയില്ല. ഇപ്പോഴിതാ നിങ്ങളെ തേടി എത്തിയിരിക്കുന്ന പുതിയ ഒരു ഉല്‍പ്പന്നമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുൻനിര ആഡംബര ഫാഷൻ ബ്രാൻഡുകളിലൊന്നായ ബലെൻസിയാഗ ഇപ്പോഴിതാ ഷൂ പോലെയുള്ള ഒരു ക്ലച്ച് പുറത്തിറക്കി. ആദ്യം ഇത് കേൾക്കുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും! ചിലപ്പോൾ അത് കണ്ടാൽ , അത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കിയേക്കാമെന്നും വരാം. കാരണം മറ്റൊന്നുമല്ല. ഒറ്റക്കാഴ്ചകൾ ഇതൊരു ബാഗ് ആണോ എന്ന് നിങ്ങൾ അതിശയിക്കും. അതോ ഇത് നിങ്ങളുടെ കാറിന്റെ ക്ലച്ച് ആണോ എന്നും സംശയിക്കും.

ഇത് ഒരു ബാഗാണ്. കണ്ടാൽ ഒരു ഷൂ പോലെ ഇരിക്കും. കാരണം അവരീ ബാങ്ക് ഉണ്ടാക്കിയിരിക്കുന്നത് ഷൂവിന്റെ മാതൃകയിലാണ്. ഇപ്പോഴിതാ ഗ്രോവർ എന്ന യൂട്യൂബർ ഇതിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സാധാരണ നമ്മൾ പുറത്തു പോകുമ്പോൾ ബാഗ് കയ്യിൽ കരുതാറുണ്ട്. സ്കൂൾ കുട്ടികളുടെ കയ്യിലും ബാഗ് ഉണ്ട് കോളേജിൽ പോകുന്നവരുടെ കൈയിലും ഓഫീസിൽ പോകുന്നവരുടെ കയ്യിലും ബാഗ് ഉണ്ട്. എന്നാൽ ഈ ബാഗ് കയ്യിൽ വയ്ക്കുമ്പോൾ നിങ്ങളുടെ പുസ്തകം അതിൽ ഇടാൻ മടിക്കും. കാരണം മറ്റൊന്നുമല്ല ചെരിപ്പിന്റെ ഷേപ്പിൽ ആയതിനാൽ, പുസ്തകം സരസ്വതിദേവി അല്ലേ, എങ്ങനെ അത് ചെരുപ്പിനുള്ളിൽ വയ്ക്കുക?

മറ്റൊരു പ്രധാന കാര്യം ക്ഷേത്രദർശനം നടത്തുമ്പോഴോ പള്ളികളിൽ പോകുമ്പോഴോ നിങ്ങൾ എങ്ങനെയാണ് ഈ ബാഗ് അകത്തുകയറ്റുന്നത് എന്നതാണ്. കാരണം മറ്റൊന്നുമല്ല ആരാധനാലയങ്ങളിൽ ചെരുപ്പ് പുറത്തിട്ട് ആണല്ലോ നമ്മൾ അകത്തുകയറുക. അപ്പോൾ കയ്യിലിരിക്കുന്ന ബാഗ് ചെരിപ്പിന്റെ ഷേപ്പിലുള്ളത് ആയതിനാൽ എങ്ങനെ ഇത് അകത്തു കൊണ്ടുപോകും. ഇങ്ങനെ പോകുന്നു ആളുകളുടെ സംശയങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ് ഗ്രോവർ വീഡിയോ തുടരുന്നത്.

എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ബാഗ് ആണ് താരം. എന്തായാലും ചർച്ചയോടെ തകൃതിയായി നടക്കട്ടെ, നിങ്ങൾ ആലോചിച്ചു നോക്കൂ നിങ്ങൾക്ക് ചെരുപ്പ് പോലത്തെ ബാഗ് വേണോ അതോ സാധാരണ ബാഗ് മതിയോ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *