ബോളിവുഡിലെ പ്രമുഖ നടനാണ് അഭിഷേക് ബച്ചന്‍. നിരവധി സിനിമകളിലൂടെ അദ്ദേഹം തന്റെ ആരാധകരുടെ മനസില്‍ ഇടം നേടി. പിതാവ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങളൊക്കെയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അഭിഷേക് നടന്‍ എന്നതിലുപരി ഒരു നിര്‍മ്മാതാവ് കൂടിയാണ്. മാത്രമല്ല അദ്ദേഹം തികഞ്ഞ ഒരു ബിസിനസുകാരന്‍ കൂടിയാണ്.
ഇതിനൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് അഭിഷേക് ബച്ചന് പ്രതിമാസം 18 ലക്ഷം രൂപ നല്‍കാറുണ്ട്. ഇത് എന്തിനാണെന്ന് അറിയേണ്ടേ ?. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് അഭിഷേകിന് പ്രതിമാസം 18 ലക്ഷം രൂപ നല്‍കുന്നത്. ഏകദേശം 280 കോടി രൂപയുടെ ആസ്തിയുള്ള അഭിഷേക് ബച്ചന്‍ അവരുടെ ആഡംബര ജുഹു ബംഗ്ലാവിന്റെ താഴത്തെ നില എസ്ബിഐക്ക് ലീസിന് നല്‍കിയിട്ടുണ്ട്. 15 വര്‍ഷം നീണ്ടുനില്‍ക്കുന്ന കരാറാണ് ബാങ്കുമായി താരത്തിനുള്ളത്.
ഈ കരാറിന്റെ ഭാഗമായി പ്രതിമാസം 18.9 ലക്ഷം രൂപയാണ് അഭിഷേക് ബാങ്കില്‍ നിന്ന് സമ്പാദിക്കുന്നതെന്നാണ് പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. കാലാനുസൃതമായ വാടക വര്‍ദ്ധനയ്ക്കുള്ള വ്യവസ്ഥകള്‍ ലീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസ വാടക അഞ്ച് വര്‍ഷത്തിന് ശേഷം 23.6 ലക്ഷം രൂപയായും പത്ത് വര്‍ഷത്തിന് ശേഷം 29.5 ലക്ഷം രൂപയായും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.