വെറും 5 മിനിറ്റ് 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ടെലിവിഷന്‍ പരസ്യത്തിന് ചെലവായ തുക കേട്ട് ഞെട്ടിപ്പോയോ? സംഭവം സത്യമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വാണിജ്യ പരസ്യം നിര്‍മ്മിച്ചത് അക്കാലത്ത് ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന് അനുയോജ്യമായ ബജറ്റിലായിരുന്നു.വിലകൂടിയ കാറോ, ആഭരണങ്ങളോ, പ്രീമിയം വസ്ത്രങ്ങളോ റിയല്‍ എസ്റ്റേറ്റോ ഒന്നുമല്ലായിരുന്നു ഉല്‍പ്പന്നം. നെസ്ലെയുടെ മാഗി പോലുള്ള കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന വിപണിയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ഒരു എഫ്എംസിജി ബ്രാന്‍ഡിന് വേണ്ടിയായിരുന്നു ടിവി പരസ്യം. ‘ചിങ്സ് നൂഡില്‍സ്’ എന്ന ബ്രാന്‍ഡിന് വേണ്ടിയുള്ള ഈ പരസ്യത്തില്‍ അഭിനയിച്ചത് രണ്‍വീര്‍ സിംഗായിരുന്നു. ഒരു ആക്ഷന്‍ സിനിമയുടെ മൂഡിലുള്ള പരസ്യം ചെയ്തതാകട്ടെ ബോളിവുഡിലെ സൂപ്പര്‍ ഡയറക്ടര്‍മാരില്‍ ഒരാളായ രോഹിത് ഷെട്ടിയും. അടുത്ത കാലത്തായി ബോളിവുഡ് ആക്ഷന്‍ സീക്വന്‍സുകളില്‍ വിപ്ലവം സൃഷ്ടിച്ച സംവിധായകന് പരസ്യചിത്രം സംവിധാനം ചെയ്തത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഫിലിം സ്റ്റുഡിയോയായ യാഷ് രാജ് ഫിലിംസിലായിരുന്നു. അത്യാധുനിക വിഎഫ്എക്സ് ഉപയോഗിച്ചതാണ് ചെലവ് ഉയര്‍ത്തിവിട്ടത്. ‘രണ്‍വീര്‍ ചിങ് റിട്ടേണ്‍സ്’ എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ‘മൈ നെയിം ഈസ് രണ്‍വീര്‍ ചിംഗ്’ എന്ന പരസ്യം 2016 ഓഗസ്റ്റ് 28 ന് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. യൂട്യൂബില്‍ രണ്ട് ദിവസം കൊണ്ട് 20 ലക്ഷം വ്യൂസാണ് പരസ്യം നേടിയത്. സംഗതിയും നന്നായി ഏറ്റു. വില്‍പ്പന 150 ശതമാനമായിട്ടാണ് കൂടിയത്.
Related Reading
രാഹുല്‍ഗാന്ധിയുമായി മുട്ടാന്‍ നില്‍ക്കേണ്ട ; മാര്ഷല്ആര്ട്സ് സ്കില്‍ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്
പാര്‍ലമെന്റില്‍ ഉജ്വല വാദങ്ങള്‍ ഉയര്‍ത്തി ഭരണകൂടത്തെ വിറപ്പിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ തീപാറുന്ന നേതാവായി ഇന്ത്യ മുഴുവന്‍ അറിയാം. എന്നാല്‍ അദ്ദേഹമൊരു മാര്‍ഷ്യല്‍ ആര്‍ട്സ് വിദഗ്ദ്ധനാണെന്ന് ഒന്നു മുട്ടിനോക്കിയാല്‍ മാത്രമേ മനസ്സിലാകൂ. എന്തായാലും ദേശീയ സ്പോര്‍ട്സ് ദിനത്തില്‍ രാഹുലിന്റെ മാര്‍ഷ്യല്‍ ആര്‍ട്സ് സ്കില്‍ ഇന്ത്യാക്കാര്‍ക്ക് മുന്നിലേക്ക് വെച്ചു നീട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. സാമൂഹ്യമാധ്യമമായ എക്സില്‍ താരത്തിന്റെ മാര്‍ഷ്യല്‍ ആര്‍ട്സ് വീഡിയോ അവര്‍ പങ്കുവെച്ചു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍ താരം ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്സായ ജിയു ജിറ്റ്സു Read More…
കഞ്ചാവ് തലച്ചോറില്‍ നേരിട്ട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവോ ? കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍
. ദീർഘകാലത്തേക്ക് കഞ്ചാവ് ഉപയോഗിക്കുന്നത് ആളുകളുടെ തലച്ചോറിലെ മാറ്റങ്ങളെ, വൈറ്റ് മാറ്റർ കണക്റ്റിവിറ്റി ഉൾപ്പെടെ (തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നാഡിഞരമ്പുകളുടെ ഒരു ശേഖരമാണ് വൈറ്റ് മാറ്റർ) ബാധിക്കുമെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് കഞ്ചാവ് കാരണമായിരിക്കില്ല ഈ മാറ്റങ്ങള്‍ എന്നാണ്. പക്ഷേ ഗവേഷകർ പറയുന്നത്, ഇതിന്റെ ദീര്‍ഘകാലത്തെ ഉപയോഗത്തെക്കുറിച്ചുള്ള പ്രത്യാഘാതങ്ങള്‍ അറിയാന്‍ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ്. യുകെ ബയോബാങ്ക് ഡാറ്റാസെറ്റില് നിന്ന് ഏകദേശം 16,000 കഞ്ചാവ് ഉപയോക്താക്കളുടെ ജനിതക, എംആര്‍ഐ Read More…
പണിയെടുത്തു നടുവൊടിയും; രാജിവയ്ക്കാനും സമ്മതിക്കില്ല; ജപ്പാനിലെ തൊഴില്‍ സംസ്കാരം മാറുന്നോ?
ജപ്പാന്റെ തൊഴില്‍ സംസ്കാരം കാര്യക്ഷമതയ്ക്കും അര്‍പ്പണബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലെ പ്രവൃത്തി സമയം ആഴ്ചയിലെ 40 മണിക്കൂര്‍ ആണ് ഓവര്‍ടൈം സാധാരണമാണ്. അതും പല തരത്തിലുള്ള ഓവര്‍ടൈംമാണുള്ളത്. വൈകിവരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ” സര്‍വീസ് ഓവര്‍ടൈം” ഡെഡ്ലൈനുകള് നിറവേറ്റുന്നതിനായി ” സ്വമേധയാ ഓവര്‍ടൈം” തുടങ്ങിയവയുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങള്‍ക്ക് ഭര്ത്താക്കന്മാരും വീട്ടില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് പല പ്രതീക്ഷകളാണുള്ളത്. 1986ല്‍ ഒരു ജാപ്പനീസ് തൊഴിലാളി പ്രതിവര്‍ഷം 2,097 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2019യായപ്പോള് Read More…