Oddly News

തന്റെ അരുമ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഈ ബിസിനസുകാരന്‍

തങ്ങളുടെ അരുമമൃഗത്തിന് വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്തി കൊടുക്കാന്‍ തയ്യാറാകുന്ന ഉടമകളുണ്ട്. അവരുടെ ആഹാരക്രമവും താമസവുമൊക്കെ വളരെ ആഡംബരമായി തന്നെ ഒരുക്കുന്നവരാണ് ഇവര്‍. ഇപ്പോള്‍ തന്റെ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞിരിയ്ക്കുകയാണ് ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍.

ഡോക്ടര്‍ മള്‍ട്ടിമീഡിയയുടെ സ്ഥാപകനായ അജയ് താക്കൂറാണ് ലൂയി വിറ്റണ്‍ കമ്പനിയുടെ ബോണ്‍ ട്രങ്ക് തന്റെ നായയ്ക്ക് വേണ്ടി വാങ്ങിയത്. അജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജായ എയ്സ് റോജേഴ്സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്. എല്ലിന്റെ ആകൃതിയിലുള്ള പെട്ടിയില്‍ രണ്ട് പാത്രങ്ങള്‍ ഉണ്ട്. ഇതില്‍ ഒരെണ്ണത്തില്‍ ഭക്ഷണവും മറ്റൊന്നില്‍ വെള്ളവും വയ്ക്കാം.

നാളെ ഇല്ലെന്ന രീതിയിലാണ് താന്‍ പണം ചെലവാക്കുന്നതെന്ന് വീഡിയോ പങ്കുവെച്ച് അജയ് കുറിച്ചു. എന്നാല്‍ വിഡിയോ കണ്ട മിക്കവരും അദ്ദേഹത്തെ വിമര്‍ശിച്ചു. ഒരു നായയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കുമ്പോള്‍ ഭക്ഷണവും കിടക്കാന്‍ സ്ഥലവുമില്ലാതെ ഒട്ടനവധി നായകള്‍ തെരുവില്‍ അലയുകയാണെന്നും ചിലര്‍ കമന്റ് ചെയ്തു.