കൊറിയന്‍ യുദ്ധകാലത്ത് രണ്ടു ലക്ഷം മുറിവേറ്റ സൈനികരെ സഹായിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയന്‍ പേട്രിയേറ്റ്‌സ് ആന്റ് വെറ്ററന്‍ അഫയേഴ്‌സ് മന്ത്രാലയം 2020ജൂലൈയില്‍ ‘Hero of the Month’ ബഹുമതി നല്‍കി ആദരിച്ച അദ്ദേഹം ബ്രിട്ടീഷ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ചെയ്തയാളാണ്. ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ഡോ. ആര്‍ക്കോട്ട് രംഗരാജയാണ് കൊറിയയുടെ ഈ ഹീറോ.
1950 ജൂണ്‍ മുതല്‍ 1953 ജൂലൈ വരെയുള്ള കൊറിയന്‍ യുദ്ധകാലത്ത് സിക്‌സിറ്റിത്ത് പാരച്യൂട്ട് ഫീല്‍ഡ് ആംബുലന്‍സ് യൂണിറ്റിനൊപ്പമായിരുന്നു സേവനം നടത്തിയത്. യുദ്ധത്തില്‍ മുറിവുകളും പരിക്കുകളുമേറ്റതിന്റെ രണ്ടു ലക്ഷം കേസുകള്‍ കൈകാര്യം ചെയ്ത അദ്ദേഹം 23,000 ശസ്ത്രക്രിയകളാണ് ചികിത്സയുടെ ഭാഗത്തായി നടത്തിയത്. രംഗരാജിന്റെ സ്തുത്യര്‍ഹമായ സേവനം ഇന്ത്യന്‍ സൈന്യത്തിലും യുഎന്നിന്റെ പ്രത്യേക ദൗത്യങ്ങളിലും ഉപയോഗപ്പെടുത്തി. 1917 ല്‍ ജനിച്ച രംഗരാജ് മദ്രാസ് മെഡിക്കല്‍ കോളേജിലായിരുന്നു വൈദ്യശാസ്ത്രം പഠിച്ചത്. ഇന്ത്യന്‍ പാരാ ബറ്റാലിയനില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹം മണിപ്പൂരില്‍ യുദ്ധമുന്നണിയിലായിരിക്കുമ്പോഴാണ് കൊറിയന്‍ ഉപദ്വീപില്‍ അമേരിക്കയും റഷ്യയും ശീതയുദ്ധത്തില്‍ ഏര്‍പ്പെട്ടത്. വടക്കന്‍- തെക്കന്‍ കൊറിയകള്‍ ഉപദ്വീപിന്റെ പൂര്‍ണ്ണ പരമാധികാരത്തിനായി അവകാശവാദം ഉന്നയിച്ചു. ഇതിനിടെ ദക്ഷിണകൊറിയയുടെ പ്രദേശങ്ങളില്‍ അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് കൊറിയകള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
ഇതിന് പിന്നാലെ യുഎന്‍, അംഗരാജ്യങ്ങളില്‍ നിന്നുള്ള സൈനികസഹായം തേടി. ഇന്ത്യ മെഡിക്കല്‍ യൂണിറ്റിനെ അയയ്ക്കാന്‍ സമ്മതിച്ചു. സിക്‌സ്റ്റിത്ത് പാരച്യൂട്ട് ഫീല്‍ഡ് ആംബുലന്‍സ് യൂണിറ്റിനെ അയയ്ക്കുകയും ചെയ്തു. 1950 ഒക്‌ടോബര്‍ അവസാനം മുംബെയില്‍ നിന്നും യൂണിറ്റിനെ കപ്പലില്‍ അയച്ചു. അവര്‍ ദക്ഷിണകൊറിയയിലെ ബുസാനില്‍ രാത്രി എത്തുകയും ചെയ്തു.
തൊട്ടു പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ മിഷന്‍ കോമണ്‍വെല്‍ത്ത് ബ്രിട്ടീഷ് ബ്രിഗേഡിന് മെഡിക്കല്‍ കവര്‍ നല്‍കി. ഒരു ഘട്ടത്തില്‍ ചൈനീസ് സൈന്യം യുഎന്‍ ലൈന്‍ മറികടന്നത് മെഡിക്കല്‍ യൂണിറ്റിന്റെ നില അപകടത്തിലാക്കി. അവര്‍ക്ക് അനേകം അടിയന്തിര ഉപകരണങ്ങള്‍ നഷ്ടമായി. തുടര്‍ന്ന് താല്‍ക്കാലിക സൗകര്യങ്ങള്‍ സൈറ്റില്‍ ഒരുക്കി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതിനൊപ്പം മഞ്ഞുകാലത്തോടും പോരാട്ടം നടത്തേണ്ടി വന്നു.
ഇന്ത്യന്‍ മെഡിക്കല്‍ യൂണിറ്റ് ഇവിടെ നാലു ആശുപത്രികളായിരുന്നു നടത്തിയത്. റിപ്പബ്‌ളിക് ഓഫ് കൊറിയ ആര്‍മിഹോസ്പിറ്റല്‍ ഉള്‍പ്പെടെ നാലു ആശുപത്രികള്‍ നടത്തേണ്ടിയിരുന്നു. അവര്‍ പ്രാദേശിക ഡോക്ടര്‍മാരേയും നഴ്‌സുമാരെയും പരിശീലിപ്പിക്കുകയും ചെയ്തു. 1953 ജൂലൈയില്‍ വെടിനിര്‍ത്തലിന് ശേഷവുംരംഗരാജന്റെയും യൂണിറ്റിന്റെയും സേവനം തുടര്‍ന്നു.
1954 ഫെബ്രുവരി വരെ 39 മാസമായിരുന്നു സേവനം ചെയ്തത്. ഡോ. രംഗരാജിനും അദ്ദേഹത്തിൻ്റെ മൂന്ന് യൂണിറ്റ് അംഗങ്ങൾക്കും കൊറിയൻ മിലിട്ടറിയുടെ വിശിഷ്ട സേവനത്തിനുള്ള മൂന്നാമത്തെ ഉയർന്ന ബഹുമതിയായ ചുങ്മു ഡിസ്റ്റിംഗ്വിഷ്ഡ് മിലിട്ടറി സർവീസ് (മെറിറ്റോറിയസ്) അവാർഡ് ലഭിച്ചു.
സുദീര്‍ഘമായ സേവനത്തിനൊടുവില്‍ രംഗരാജ് 2009 മാർച്ച് 23-ന് 92-ാം വയസ്സിൽ അന്തരിച്ചു,. എന്നിരുന്നാലും തന്റെ അസാധാരണമായ പാരമ്പര്യം നിലനിര്‍ത്തിയാണ് അദ്ദേഹം കടന്നുപോയത്.