Sports

കപ്പടിച്ചത് ഒരേ വേദിയില്‍ കളിച്ചത് കൊണ്ടല്ല; ഏറ്റവും മികച്ച ടീം ഇന്ത്യ; ഈ കണക്കുകള്‍ കള്ളം പറയില്ല

ഇന്ത്യ കപ്പുയര്‍ത്തിയ 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തില്‍ നീലപ്പടയ്ക്ക് എതിരേ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ വിമര്‍ശനം ഇന്ത്യ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ കളിച്ചെന്നാണ്. മറ്റു ടീമുകള്‍ക്കൊന്നും കിട്ടാത്ത ഈ ആനുകൂല്യം ഗുണമായെന്നും ഇത് ഐസിസി ഇന്ത്യയെ ഇക്കാര്യത്തില്‍ ഇന്ത്യയെ തുണയ്ക്കുകയായിരുന്നു എന്നുമാണ്.

എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തെ കളികള്‍ പരിശോധിച്ചല്‍ വെള്ളപ്പന്തില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് ഈ ഒന്നരദശകത്തിനകത്ത് അകത്തും പുറത്തുമായി കളിച്ചിട്ടുള്ളത് ഇന്ത്യയാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ 2025 ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ രോഹിത്ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായി രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കിരീടമായിരുന്നു. അയല്‍ക്കാര്‍ പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ ആ രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചു. രാഷ്ട്രീയ കാരണങ്ങളാല്‍ 2008 മുതല്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ടീമും അയല്‍ രാജ്യത്തേക്ക് യാത്ര ചെയ്തിട്ടില്ല.

ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചപ്പോള്‍ ഐസിസി ടൂര്‍ണമെന്റുകളിലെ അവസാന 23 മത്സരങ്ങളില്‍ 22 എണ്ണത്തിലും ഇന്ത്യയ്ക്ക് വിജയം തുടരാനായി. 2023 ലോകകപ്പില്‍ തുടര്‍ച്ചയായി 10 വിജയങ്ങള്‍ നേടിയതോടെയാണ് ഈ കുതിപ്പ് ആരംഭിച്ചത്, എന്നാല്‍ ഓസ്ട്രേലിയയോട് ഫൈനലില്‍ തോറ്റു. പിന്നീട്, തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച് 2024 ടി20 ലോകകപ്പ് ഉയര്‍ത്തി. ഈ മൂന്ന് ടൂര്‍ണമെന്റുകളിലും, നാല് വ്യത്യസ്ത രാജ്യങ്ങളിലെ 14 വ്യത്യസ്ത വേദികളിലായിട്ടായിരുന്നു ഇന്ത്യ മത്സരങ്ങള്‍ കളിച്ചത്.

വൈറ്റ്-ബോള്‍ ക്രിക്കറ്റിലും ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യയുടെ മികച്ച റെക്കോര്‍ഡ് പത്തുവര്‍ഷമായി തുടരുകയാണ്. ഇപ്പോള്‍ ട്രോഫികള്‍ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നു. 11 വര്‍ഷത്തിലേറെ നീണ്ടുനിന്ന ട്രോഫി വരള്‍ച്ചയിലും ഏകദിന, ടി20 ഐ ക്രിക്കറ്റിലെ ഇന്ത്യയുടെ സ്ഥിരതയ്ക്ക് മാറ്റമില്ലെന്നത് ആധിപത്യ ത്തിന്റെ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തുന്നതാണ്. 2009 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം 2011 മുതല്‍, 2021 ടി20 ലോകകപ്പ് ഒഴികെയുള്ള എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യ സെമിഫൈനലില്‍ എത്തിയിട്ടുണ്ട്.

ഈ കാലയളവില്‍, ഇന്ത്യ ഐസിസി വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകളില്‍ 87 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 71 എണ്ണത്തില്‍ ജയിക്കുകയും ചെയ്തു. മറ്റൊരു ടീമും 80 മത്സരങ്ങളില്‍ കൂടുതല്‍ കളിച്ചിട്ടില്ല, ഒരു ടീമിന്റെയും വിജയ-തോല്‍വി അനുപാതം ഇന്ത്യയ്ക്ക് അടുത്തെങ്ങും ഇല്ലതാനും. ആഗോള ഇവന്റുകളില്‍ ഓസ്‌ട്രേലിയ രണ്ടാമത്തെ മികച്ച ടീമാണ്, 77 മത്സരങ്ങളില്‍ നിന്ന് 49 വിജയങ്ങളാണ് അവര്‍ക്ക് നേടാനായത്.

2011 ന്റെ തുടക്കം മുതല്‍, ഏകദിന ക്രിക്കറ്റില്‍ 2,000 ല്‍ കൂടുതല്‍ വിജയശതമാനം നേടിയ ഏക ടീം (പൂര്‍ണ്ണ അംഗരാജ്യങ്ങളില്‍) ഇന്ത്യയാണ്. ഈ കാലയളവില്‍ മെന്‍ ഇന്‍ ബ്ലൂ 307 മത്സരങ്ങളില്‍ 196 വിജയങ്ങള്‍ നേടി. 262 മത്സരങ്ങളില്‍ 150 വിജയങ്ങളുമായി ഓസ്‌ട്രേലിയ ഈ പട്ടികയിലും രണ്ടാമതുണ്ട്. ഇന്ത്യയ്ക്ക് പുറത്തും നിഷ്പക്ഷ വേദികളുമായി നടന്ന മത്സരങ്ങളുടെ കണക്കുകളില്‍ 2011 മുതല്‍ 189 മത്സരങ്ങളില്‍ 112 വിജയങ്ങളും 63 തോല്‍വികളുമാണ് നേടിയത്. 2011 ല്‍ ഈ കണക്കുകളില്‍ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.

ഇനി 2020 പരിശോധിച്ചാല്‍ ജനുവരി 1 മുതല്‍ ഇന്ത്യ 85 ഏകദിന മത്സരങ്ങള്‍ കളിച്ചു, അ തില്‍ 56 എണ്ണം ജയിച്ചു, 25 എണ്ണം മാത്രം തോറ്റു. 2020-ലെ ദശകത്തില്‍ ലോകത്തിലെ ഏറ്റ വും മികച്ച രണ്ടാമത്തെ ടീം പാകിസ്താനാണ്. 57 മത്സരങ്ങളില്‍ നിന്ന് 34 വിജയങ്ങള്‍ നേ ടി. 2010 ന്റെ തുടക്കം മുതല്‍ നടന്ന ഏഴ് ടൂര്‍ണമെന്റുകളിലായി (4 ലോകകപ്പുകള്‍, 3 ചാമ്പ്യന്‍സ് ട്രോഫികള്‍), ഇന്ത്യയുടെ വിജയശതമാനം 6.285 ആണ്. അവിശ്വസനീയ മെന്നു പറയട്ടെ, ഈ ഏഴ് ടൂര്‍ണമെന്റുകളില്‍ മെന്‍ ഇന്‍ ബ്ലൂ വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്.

ഈ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നടന്നിട്ടുള്ളൂ, മൂന്നെണ്ണം ഇംഗ്ലണ്ടിലും ഒരെണ്ണം ഓസ്ട്രേലിയ/ന്യൂസിലാന്‍ഡ്, യുഎഇ എന്നിവിടങ്ങളിലും നടന്നിട്ടുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. 2011 മുതല്‍ ടി20 ക്രിക്കറ്റിലും ഇന്ത്യ മുന്നിലാണ്. കളിച്ച 129 മത്സരങ്ങളില്‍ 89 എണ്ണത്തിലും വിജയിച്ചു. 2011 മുതല്‍ സ്വന്തം രാജ്യത്തിന് പുറത്ത് നടന്ന മത്സരങ്ങളില്‍ തോല്‍ക്കുന്നതിനേക്കാള്‍ ഇരട്ടി കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ഏക ടീമാണ് മെന്‍ ഇന്‍ ബ്ലൂ. 2020 ജനുവരി 1 മുതല്‍ നോക്കിയാല്‍ 121 മത്സരങ്ങളില്‍ 86 വിജയങ്ങളുണ്ട്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍, കളിച്ച 81 മത്സരങ്ങളില്‍ 47 വിജയങ്ങളുമായി ഓസ്‌ട്രേലിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.