പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ സെമി ഫൈനലിൽ സ്പെയിനിന്നെ 2-1 ന് തകർത്ത് ഇന്ത്യയ്ക്ക് വെങ്കല മെഡൽ. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. മലയാളി താരം ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇന്നത്തെ മത്സരം. ഇതോടെ രണ്ട് ഒളിമ്പിക് മെല്‍ നേടുന്ന ദ്യ മലയാളിയായി ശ്രീജേഷ്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിനാണ് സ്പെയ്നിന്റെ ഗോള്‍ നേിയത്.
മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ സുഖ്ജീത് സിംഗിന് ലഭിച്ച മിച്ച അവസരം മുതലാക്കാനായില്ല. സ്പെയ്നിന്റെ ഒരു ഗോള്‍ ശ്രമം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ സ്പെയിന് ആദ്യ ഗോള്‍ നേടി. 18-ാം മിനിറ്റില്‍ പെനാല്‍റ്റി കേര്ണറിലൂടെയായിരുന്നു
മാര്‍ക്ക് മിറാലസിന്റെ ഗോള്‍. രണ്ട് പെനാല്‍റ്റി കോര്ണര്കൂടി സ്പെയ്നിന് ലഭിച്ചെങ്കിലും ഗോളായില്ല. 28-ാം മിനിറ്റില്‍ സ്പെയ്നിന്റെ മറ്റൊരു ഷോട്ടും പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് അല്‍പ്പംമുമ്പ് ഹര്‍മന്‍പ്രീത് സമനില ഗോള്‍ കണ്ടെത്തി.
മൂന്നാം ക്വാര്‍ട്ടറിന്റെ തുടങ്ങി അല്‍പ്പസമയത്തിനുള്ളില്‍തന്നെ ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്കുവേണ്ടി രണ്ടാം ഗോളും നേടി. നാലാം ക്വാര്‍ട്ടറില്‍ സ്പെയ്ന്‍ സര്വക്തിയുമെടുത്ത് തിരിച്ചടിക്കാന്‍ തുടങ്ങി. എന്നാല്‍ ഗോളിശ്രീജേഷിനെ മറികടക്കായില്ല. മിന്നും സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞു. ആരാധകര ആശങ്കയിലാക്കി അവസാനനിമിഷം സ്പെയ്നിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവിശ്വസനീയമായി ശ്രീജേഷ് തടുത്തുനിര്‍ത്തി.