Oddly News

സ്യൂട്ട്കേസ് കടിച്ചുതിന്നുന്ന യുവതി , അത്ഭുതപ്പെട്ട് കാഴ്ച്ചക്കാര്‍, എന്നാല്‍ സംഭവം ഇങ്ങനെ

കാലം കഴിയുന്നതിനുസരിച്ച് ഭക്ഷണരീതികളിലെല്ലാം മാറ്റം വന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്ത് ലഭിക്കുന്ന ഭക്ഷണവും സ്വന്തം അടുക്കളയില്‍ പാചകം ചെയ്യാവുന്ന രീതിയില്‍ സാങ്കേതിക വിദ്യ നമ്മളെ എത്തിച്ചട്ടുണ്ട്. ഇപ്പോള്‍ റിയലിസ്റ്റിക കേക്കുകളാണ് ട്രെന്‍ഡ്. ഇത് വളരെ സൂഷ്മമായി ചെയ്യേണ്ട കലയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഇവയൊന്നും കേക്കാണെന്ന് ആരും പറയില്ല. ഇത്തരത്തിലുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലുമൊക്കെ തന്നെ കാണാന്‍ സാധിക്കും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്.

ഇതില്‍ ഒരു യുവതി തന്റെ ട്രോളി ബാഗുമായി എയര്‍പോര്‍ട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതായി കാണാന്‍ സാധിക്കും. ആളുകള്‍ നടന്നുപോകുന്ന വഴിയില്‍ കൈയിലുള്ള ബാഗ് കൈകൊണ്ട് വലിച്ച് പറിച്ച് അടര്‍ത്തിയെടുത്ത് കഴിക്കുന്നതായി കാണാം. ആളുകള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നതും അടക്കം പറയുന്നതും കാണാനായി കഴിയും.

പിന്നീട് കേക്ക് ആളുകള്‍ ഷെയര്‍ ചെയ്ത് കഴിക്കുന്നുമുണ്ട്. ഈ വീഡിയോ ഇതുവരെ ലക്ഷകണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. വീഡിയോ പങ്കിട്ടിരിക്കുന്നത് മയാര കാര്‍വാല്‍ഹോ എന്ന യുവതിയാണ്. ഇതിന് മുമ്പും മയാര രസകരമായ നിരവധി കേക്കുകളുടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഡ്രസ്സ്, ബാഗ്, കമ്മല്‍, വാഴപ്പഴം, മുട്ട, ഫോണ്‍, റിംഗ്ലൈറ്റ്, ടയര്‍, കുട, മേശ, വാഷിങ് മെഷീന്‍, ചുവര് എന്നിങ്ങനെ പല രൂപങ്ങളില്‍ കേക്ക് ഉണ്ടാക്കി മയാര അത്ഭുതപ്പെടുത്തി.