Movie News

“മീനത്തിൽ താലികെട്ടിന്റെ ഫസ്റ്റ് ഹാഫ് കഥ ഉണ്ടാക്കിയത് ഞാനാണ്, സെക്കന്റ്‌ ഹാഫ് ലാൽ ജോസും” തുറന്നു പറഞ്ഞ് ദിലീപ്

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. സ്വതസിദ്ധമായ നർമങ്ങൾ കലർത്തിയാണ് താരം പലപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരാനാകുന്നത്. അത് സിനിമയിൽ മാത്രമല്ല അഭിമുഖങ്ങളിലും പ്രകടമാകാറുണ്ട്.
ഇപ്പോഴിതാ പ്രിയ സുഹൃത്ത്‌ നാദിർഷായ്ക്ക് ഒപ്പമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മീനത്തിൽ താലികെട്ട് എന്ന ഹിറ്റ് സിനിമയെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്. നടനും നിർമാതാവും ഡിസ്ട്രിബ്യുട്ടറും ഒക്കെയായ ദിലീപ് ഒരുപാട് കോമഡികളും എഴുതിയിട്ടുണ്ട്, താങ്കളുടെ തിരക്കഥയിൽ ഒരു സിനിമ എന്നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് ദിലീപ് മറുപടി പറയുന്നത്.

“മീനത്തിൽ താലികെട്ട് എന്ന സിനിമ. അത് ഞാനും ലാൽ ജോസും കൂടിയാണ് ഉണ്ടാക്കിയത്. ലാൽ ജോസിന്റെ പേരിലാണ് അതിന്റെ കഥ കിടക്കുന്നത്. അതിന്റെ ഫസ്റ്റ് ഹാഫ് മുഴുവൻ ഉണ്ടാക്കിയത് ഞാനാണ്. സെക്കന്റ്‌ ഹാഫ് ആണ് ലാൽ ജോസിന്റേത്. അതിന്റെ വൺ ലൈൻ ഉണ്ടാക്കിയ ശേഷം ആരോട് പറയും എന്ന് ചിന്തിച്ചു. അങ്ങനെ കെ സന്തോഷ്‌, സാജൻ ചേട്ടൻ എന്നിവരാണ് അതിന്റെ സംഭാഷണങ്ങൾ എഴുതിയത്. ചിരിച്ചു പോകുന്ന ഒരുപാട് സംഭാഷണങ്ങൾ അവർ എഴുതിയിട്ടുണ്ട്. ഇതുപോലെ രണ്ടു മൂന്നു കഥകൾ നമ്മുടേതായി പോയിട്ടുണ്ട്. പിന്നെ എഴുത്ത്, തിരക്കഥ, സംഭാഷണം എന്നിവയൊക്കെ റെഡിയാക്കുക എന്നത് നിസ്സാര പരിപാടിയൊന്നുമല്ല. കാരണം ഒരു സിനിമയുടെ ടോട്ടാലിറ്റി എന്നത് ഒരുപാട് കഥാപാത്രങ്ങളുടെ നടുവിൽ പോയിരുന്നു കേട്ട് എഴുതുക എന്നതാണ്. അതുകൊണ്ട് അങ്ങനെയൊരു തീരുമാനത്തിലേക്കൊന്നും ഇതുവരെ എത്തിയിട്ടില്ല…” ദിലീപ് പറയുന്നു.

ദിലീപ് ഇത് പറയുമ്പോൾ “ഒരു സിനിമയുടെ ബലം അല്ലെങ്കിൽ ഹീറോ എന്നത് എപ്പോഴും സ്ക്രിപ്റ്റ് തന്നെയാണ്” എന്ന് നാദിർഷായും പിന്തുണ കൊടുക്കുന്നു. “സ്ക്രിപ്റ്റ് അല്ലെങ്കിൽ കൺടെന്റ് നന്നായില്ലെങ്കിൽ നമ്മൾ തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല…” എന്നാണ് പിന്നീട് ദിലീപ് പറയുന്നത്.