മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് വളരെ അധികം നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ചെറുപയറും കടലയും വന്‍ പയറുമൊക്കെ മുളപ്പിച്ചാണ് കഴിക്കുന്നതെങ്കില്‍ പോഷകഗുണം ഇരട്ടിയായിരിക്കും. പല ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും മാത്രമല്ല ചര്‍മത്തിന്റെ ഭംഗി നിലനിര്‍ത്താനും സഹായിക്കും.
മുളപ്പിച്ച പയറില്‍ ധാരളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടീയോലൈറ്റിക് എന്‍സൈമുകളും ഇതിലെ പ്രധാനഘടകമാണ്.
മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, ഫോസ്ഫറസ്, മഗ്നീഷ്യം, ആന്റി ഒക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി തയ്യാറെടുക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യും.പയറ് , കടല എന്നിവയെല്ലാം ഒന്നാം രണ്ടോ ദിവസങ്ങള്‍ കൊണ്ട് തന്നെ മുളപ്പിക്കാനായി സാധിക്കും.
എന്നാല്‍ ഇവ സൂക്ഷിക്കുന്നതാണ് ഒരു ടാസ്‌ക്. പുറത്താണ് സൂക്ഷിക്കുന്നതെങ്കില്‍ മുളപൊട്ടിയത് പെട്ടെന്ന് വളര്‍ന്ന് വള്ളിയായി മാറും. ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നതെങ്കില്‍ മുള വേഗം കരിഞ്ഞ് പോകും. വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് മുളപ്പിച്ചെടുക്കുകയെന്നത് എപ്പോഴും പ്രായോഗികവുമല്ല.
മുളകളുടെ പുതുമയും മൃദുത്വവും രുചി പോഷകമൂല്യം എന്നിവയും നിലനിര്‍ത്താനായി അവ ശരിയായി സൂക്ഷിക്കണം. ഈര്‍പ്പം ഉള്ളതും എന്നാല്‍ വരണ്ടതുമായ സ്ഥലത്ത് ഇത് സൂക്ഷിക്കുക.
മുളകളില്‍ വെള്ളം ഉണ്ടെങ്കില്‍ ഫ്രിഡ്ജില്‍ പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുന്ന സമയത്ത് അവ ചീഞ്ഞുപോകാനിടയുണ്ട്. അതുകൊണ്ട് തന്നെ തണുത്ത വെള്ളത്തില്‍ നന്നായി കഴുകിയതിന് ശേഷം അധികം ഈര്‍പ്പം നീക്കം ചെയ്യുക. ഈ മുളകള്‍ ചീസ്‌ക്ലോത്തില്‍ പൊതിഞ്ഞ് അധിക ഈര്‍പ്പം കളയുക, 8-12 മണിക്കൂര്‍ ഉണങ്ങാനായി അനുവദിക്കുക.
പിന്നീട് വായുസഞ്ചാരം ഉറപ്പാക്കുന്ന പാത്രത്തിലേക്ക് മാറ്റി 34-38 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. മുളകള്‍ നനയാതാരിക്കാനായി പാത്രങ്ങള്‍ നിന്ന് അധിക ഈര്‍പ്പം നീക്കം ചെയ്യേണ്ടതും പ്രധാനമാണ്. മൂടിയുള്ള ഗ്ലാസ് പാത്രമോ വായുസഞ്ചാര ദ്വാരങ്ങളുള്ള പ്ലാസ്റ്റിക് പാത്രമോ ഉപയോഗിക്കാം.
അടിച്ച പാത്രങ്ങളിലോ പ്ലാസ്റ്റിക് ബാഗുകളിലോ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇത് അധിക ഈര്‍പ്പം അടിഞ്ഞുകൂടാനും കേടാകാനും കാരണമാകുന്നു. ശരിയായിയാണ് സൂക്ഷിക്കുന്നതെങ്കില്‍ ഫ്രിഡ്ജില്‍ ഇത് കേടാകാതെ ഒരു ആഴ്ച വരെ സൂക്ഷിക്കാം.