നല്ല മീന്‍ വറുത്തത് കഴിക്കാനായി ഇഷ്ടമില്ലാത്തവര്‍ കാണില്ല. എന്നാല്‍ മീന്‍ വൃത്തിയാക്കിയതിന് ശേഷം അടുക്കളയില്‍ തങ്ങിനില്‍ക്കുന്ന ഗന്ധം പലപ്പോഴും പ്രശ്‌നകാരനാകാറുണ്ട്. ദിവസം മുഴുവന്‍ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ ഗന്ധം നിറഞ്ഞുനില്‍ക്കുന്നു. കഴിക്കാനിഷ്ടമാണെങ്കിലും മണം പലര്‍ക്കും അത്ര ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ അടുക്കളയില്‍ മീനിന്റെ ഗന്ധം ഇത്തരത്തില്‍ തങ്ങിനില്‍ക്കാതെയിരിക്കാനായി കുറച്ച് വഴികളുണ്ട്.
മീന്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ വാഴയിലയില്‍ പൊതിഞ്ഞ് വെക്കുകയാണെങ്കില്‍ ഗന്ധം പടരാതെ തടയാം. മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കിയതിന് ശേഷം പാത്രത്തിലെ വെള്ളം കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയവ ഇട്ട് ചെറുതീയില്‍ സ്റ്റൗവില്‍ വച്ച് തിളപ്പിച്ചെടുക്കാം.10 മിനിറ്റെങ്കിലും തിളപ്പിക്കണം.തുടര്‍ന്ന് വീടിലെ രൂക്ഷായ ഗന്ധം അകന്ന് വീടിനുള്ളില്‍ സുഗന്ധം പരക്കും. ചൂടാറിയതിന് ശേഷം ഈ വെള്ളം കൗണ്ടര്‍ടോപ്പ് തുടക്കുന്നതിനും ഉപയോഗിക്കാം.
മീന്‍ വൃത്തിയാക്കിയതിന് ശേഷം ഡ്രെയിനില്‍ ഒഴിച്ച അവശിഷ്ടങ്ങള്‍ തങ്ങി നില്‍ക്കുന്നത് കൊണ്ടും ദുര്‍ഗന്ധം വരാം. അത് നീക്കം ചെയ്യാനായി പാത്രത്തില്‍ ഒരേ അളവില്‍ വിനാഗിരിയും ചെറു ചൂടുവെള്ളവുമെടുത്ത് ബേക്കിങ് സോഡയും ചേര്‍ത്ത് ഡ്രെയിനിലേക്ക് ഒഴിക്കുക. ദുര്‍ഗന്ധം മാറും.
ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ വെളുത്ത വിനാഗിരി ഒഴിച്ച് കുറഞ്ഞ തീയിൽ സ്റ്റൗവിൽ വച്ച് തിളപ്പിച്ചെടുക്കുക. ഈ വിനാഗിരി മിശ്രതവും ഉപമയാഗിക്കാം. അല്ലെങ്കില്‍ ബേക്കിങ് സോഡ എടുത്ത് ദുര്‍ഗന്ധം തങ്ങിനില്‍ക്കുന്നിടത്ത് വിതറാം. ദുര്‍ഗന്ധം മാറിയശേഷം തുടച്ചുകളയാം.
മീന്‍ വൃത്തിയാക്കിയതിന് ശേഷം ഒരു മുറി നാരാങ്ങ എടുത്ത് സിങ്കില്‍ ഉരച്ച്‌കൊടുക്കാം. പച്ച മീനിന്റെ രൂക്ഷഗന്ധം അകറ്റാൻ ഇത് സഹായിക്കും. ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലി പൊടിച്ച് അടുക്കള മാലിന്യങ്ങള്‍ ശേഖരിക്കുന്ന കണ്ടെയ്‌നറുകള്‍ക്ക് മുകളിലായി വിതറുന്നതും നല്ലതായിരിക്കും.
പല സുഗന്ധത്തിലുള്ള സെന്ററഡ് കാന്‍ഡിലുകള്‍ ലഭിക്കും ഇതും വേണമെങ്കില്‍ കത്തിച്ച് വെക്കാം. രാത്രി സമയത്താണ് മീനിന്റെ ഗന്ധം തങ്ങി നില്‍ക്കുന്നതെങ്കില്‍ കാപ്പിപൊടിയോ ബേക്കിങ് സോഡയോ ഒരു ബൗളിലാക്കി അടുക്കളയ്ക്കുള്ളില്‍ തുറന്ന നിലയില്‍ വെക്കാം. മീന്‍ വൃത്തിയാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ജനാലകള്‍ തുറന്നിടാനും ശ്രദ്ധിക്കണം.