സ്ത്രീകള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാര്ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മുടിയ്ക്ക് നല്കുന്ന പരിചരണം പോലെ തന്നെ പുരുഷന്മാരും തങ്ങളുടെ മുടിയ്ക്ക് ആവശ്യത്തിന് ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ പെട്ടെന്നുള്ള കഷണ്ടി കയറലൊക്കെ വരാന്‍ സാധ്യതയാണ്. മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ പുരുഷന്മാര്ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം….
* സവാള നീര് – മുടികൊഴിച്ചില്‍ മാറ്റാനുള്ള പ്രധാന ചേരുവയാണ് സവാള നീര്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് മുടികൊഴിച്ചില്‍ മാറ്റി മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായിക്കുന്നത്. അതുപോലെ കൊളാജന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാനും ഇത് ഏറെ മികച്ചതാണ്. ഒരു സവാള എടുത്ത് നന്നായി മിക്സിയിലിട്ട് അരച്ച് അതിന്റെ നീര് എടുക്കാം. ഈ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 15 മുതല്‍ 20 മിനിറ്റ് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാവുന്നതാണ്.
* മസാജ് നല്‍കുക – ചെറിയ രീതിയിലുള്ള മസാജ് മുടിയ്ക്കും അതുപോലെ തലയോട്ടിയ്ക്കും വളരെ നല്ലതാണ്. രക്തയോട്ടം കൂട്ടി മുടിയുടെ രോമകൂപങ്ങളെ നേരെയാക്കാന്‍ തലയോട്ടി മസാജ് ചെയ്യുന്നത് സഹായിക്കും. ഏതെങ്കിലും ഒരു എസെന്‍ഷ്യല്‍ ഓയില്‍ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും തലയോട്ടി മസാജ് ചെയ്യുക. ഫാറ്റി ആസിഡും അതുപോലെ വൈറ്റമിന്‍ ഇയും നല്കുന്ന വെളിച്ചെണ്ണ മുടിയ്ക്ക് ഏറെ നല്ലതാണ്. റോസ് മേരി ഓയിലാണ് മറ്റൊന്ന്. മുടി കൊഴിച്ചില്‍ മാറ്റി മുടി വളര്‍ത്താന്‍ ഏറെ നല്ലതാണ് റോസ് മേരി ഓയില്‍. അതുപോലെ പെപ്പര്‍ മിന്റ് ഓയിലും ഏറെ നല്ലതാണ്.
* കറ്റാര്‍വാഴ – മുടികൊഴിച്ചില്‍ മാറ്റാന്‍ ഏറെ നല്ലതാണ് കറ്റാര്‍വാഴ. താരന് പോലെ മുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുള്ള പ്രശ്നങ്ങളെ മാറ്റാനും കറ്റാര്‍വാഴ വളരെയധികം സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്‍ ചെടിയില്‍ നിന്ന് എടുത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. 30 മിനിറ്റ് മുടിയില്‍ വച്ച ശേഷം ഇത് കഴുകി വ്യത്തിയാക്കാം. ഇതിനൊപ്പം മറ്റ് ചേരുവകള്‍ ചേര്‍ത്ത് മുടിയില്‍ തേയ്ക്കുന്നതും മുടി വളര്‍ത്താന്‍ ഏറെ സഹായിക്കാറുണ്ട്. കറ്റാര്‍വാഴയും രാത്രിയില്‍ കുതിര്‍ത്ത് വച്ച ഉലുവയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക 20 മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.
* ഉലുവ – മുടിയുടെ ഉറ്റ സുഹൃത്താണ് ഉലുവ. താരന്, മുടി കൊഴിച്ചില്‍ തുടങ്ങി പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഉലുവ ഏറെ സഹായിക്കാറുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന അയണും പ്രോട്ടീനും മുടിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. മുടി വളര്‍ച്ചയ്ക്ക് ഇവ ഏറെ സഹായിക്കാറുണ്ട്. രാത്രിയില്‍ ഉലുവ വെറും വെള്ളത്തിലോ അല്ലെങ്കില്‍ കഞ്ഞി വെള്ളത്തിലോ കുതിര്‍ത്ത് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് അരച്ച് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.