Lifestyle

അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ് ഉണ്ടാക്കാം ! ഈ വിദ്യ അറിഞ്ഞുവച്ചോളൂ

സ്കൂൾ തുറന്നു കഴിഞ്ഞു. കുട്ടികള്‍കളെ ഒരുക്കി ഭക്ഷണവുകൊടുത്ത് ടിഫിനുമായി സ്കൂളിലേയ്ക്ക് അയയ്ക്കുക എന്ന വലിയ തിരക്കിലേയ്ക്കാണ് മിക്ക അമ്മമാരും കടന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് ഇഡ്ഡലി. എന്നാല്‍ പല തിരക്കുകള്‍ക്കിടയില്‍ അരിയും ഉഴുന്നും വെള്ളലിടാന്‍ അവര്‍ മറന്നുപോകാറുണ്ട്. ടെൻഷൻ വേണ്ട, ഇതാ അതിനൊരു പരിഹാരം.

ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെതന്നെ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ?

ചേരുവകൾ

ഉഴുന്നുപൊടി – 1 കപ്പ്
ഗോതമ്പുപൊടി – 2 കപ്പ്
അരിപ്പൊടി – 1 കപ്പ്
ചോറ് – ഒരു പിടി

ഉപ്പും വെള്ളവും – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകി ഉണക്കിയ ശേഷം പൊടിക്കുക. (ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ ഒരു മാസംവരെ സൂക്ഷിക്കാം). ഒരു വലിയ പാത്രത്തിൽ ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കണം. ഒരുപിടി ചോറ് കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് ആദ്യം ചേര്‍ത്തുവച്ചിരിക്കുന്ന പൊടിയിലേക്കു ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം . മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്.

ഈ മാവ് എട്ടു മുതൽ 10 മണിക്കൂർ വരെ മൂടിവയ്ക്കുക. മാവ് പൊങ്ങി വരുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മാവ് ഒഴിച്ച് ആവിയിൽ വേവിക്കുക. ദാ… പൂവ് പോലെ മൃദുലമായ ഇഡ്ഡലി തയാര്‍…

Leave a Reply

Your email address will not be published. Required fields are marked *