Lifestyle

ടൈലുകളുടെ വൃത്തിയും ഭംഗിയും നഷ്ടപ്പെട്ടാതിതിരിക്കാന്‍ കുറച്ച് വിദ്യകള്‍

വീട് വൃത്തിയാക്കുന്നതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വീടിന്റെ ടൈലുകള്‍ വൃത്തിയാക്കുക എന്നത്. വെള്ള ടൈലുകളാണ് വീടിന് ഇട്ടിരിയ്ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ചെളി പിടിയ്ക്കാന്‍ ഈ ടൈലുകള്‍ക്ക് സാധ്യതയുണ്ട്. പലര്‍ക്കും വീട് പണിത് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ടൈലുകളുടെ ഭംഗി നഷ്ടപ്പെട്ടതായും അനുഭവപ്പെടാം. എന്നാല്‍ ഇവ ഭംഗിയാക്കി വെയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിയ്ക്കാവുന്നതാണ്…..

* പോറല്‍ വീഴാതെ ശ്രദ്ധിക്കാം – എല്ലാ ഫര്‍ണീച്ചറുകളുടെ അടിയിലും ടൈലില്‍ പോറല്‍ വീഴാതിരിക്കുവാന്‍ പാഡ് ഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഫര്‍ണീച്ചറുകള്‍ ഭയം കൂടാതെ നീക്കം ചെയ്യുവാന്‍ സാധിക്കും കാരണം ഇവ ടൈലിനെ നശിപ്പിക്കുകയില്ല. അതേപോലെ, ടൈലില്‍ കട്ടിയുള്ള സാധനങ്ങള്‍ വീഴാതെ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.

* തുടയ്ക്കുമ്പോള്‍ ഫ്ലോര്‍ ലോഷന്‍ ഉപയോഗിച്ച് തുടയ്ക്കാം – നല്ല ഫ്ലോര്‍ലോഷന്‍ ഉപയോഗിച്ച് ടൈല്‍സ് ഇടയ്ക്ക് തുടയ്ക്കുന്നത് ഫ്ലോറില്‍ അഴുക്കുപിടിക്കാതെ സംരക്ഷിക്കുന്നതിനും പുത്തന്‍പോലെ നിലനിര്‍ത്തുവാനും സഹായിക്കും. ഇതിനായി മാര്‍ക്കറ്റില്‍ ലഭ്യമായ ഏത് ലോഷന്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് നല്ല മണം ലഭിക്കുന്നതിനും ടൈലുകള്‍ നല്ല തിളക്കത്തോടെ നിലനില്‍ക്കുന്നതിനും സഹായിക്കും. കുട്ടികളുള്ള വീടാണെങ്കില്‍ ഇത്തരം ലോഷനുകള്‍ക്കുപകരം രണ്ട് തുള്ളി ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് അണുക്കള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും. ഇവ ഒന്നും ഇല്ലെങ്കിലും ആഴ്ച്ചയില്‍ രണ്ട് ദിവസമെങ്കിലും വീട് അടിച്ചുവാരി ക്ലീന്‍ ആക്കിയിടുന്നതും ടൈലുകളെ വൃത്തിയില്‍ കൊണ്ടുനടക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്.

* ഫ്ലോര്‍മാറ്റ് ഉപയോഗിക്കാം – നമ്മള്‍ പ്രധാനമായും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളിലും വാതിക്കലും സോഫസെറ്റിക്കടിയിലുമെല്ലാം ഫ്ലോര്‍മാറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ഉപയോഗിക്കുന്നതിലൂടെ നമ്മള്‍ പുറത്ത് നിന്നും വരുമ്പോള്‍ കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും ചെളിയും നീക്കം ചെയ്യുന്നതിനും ടൈല്‍ വൃത്തികേടായി പോകുവാതിരിക്കുന്നതിനും സഹായിക്കും. ഇത്തരത്തില്‍ നീളത്തിലുള്ള ഫ്ലോര്‍മാറ്റുകള്‍ ഉപയോഗിക്കുന്നത് ഫ്ലോര്‍ നല്ല തിളക്കത്തില്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ ഫ്ലോര്‍മാറ്റുകള്‍ ഇടയ്ക്കിടയ്ക്ക് മാറ്റുവാനും, ദിവസേന ഇതിലെ പൊടികള്‍ തട്ടിക്കളയുവാനും ശ്രദ്ധക്കേണ്ടത് അനിവാര്യമാണ്.

* ടൈലുകള്‍ക്കിടയിലുള്ള പൊടികള്‍ തട്ടികളയാം – ടൈലുകള്‍ക്കിടയിലുള്ള പൊടികള്‍ ദിവസവും തട്ടിക്കളഞ്ഞാല്‍ അത് അഴുക്കുപിടിക്കാതെ സംരക്ഷിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് ഇരുന്ന് ക്ലീന്‍ ആക്കുന്നതിനേക്കാള്‍ നല്ലതാണ് ദിവസവും ടൈലില്‍ ഉള്ള പൊടികള്‍ നീക്കം ചെയ്ത് വൃത്തിയാക്കി വെയ്ക്കുന്നത്. ഇത് നിറം മങ്ങാതിരിക്കുന്നതിനും ഓരോ കോര്‍ണറില്‍ പൊടികള്‍ കട്ടപിടിച്ച് ചെളിപിടിക്കാതെ ഭംഗിയാക്കി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *