നല്ല മീന്‍ വറുത്തത് കൂട്ടി ഉച്ചയ്ക്ക് ഒരു ഊണ് . കേള്‍ക്കുമ്പോള്‍ തന്നെ വായിലൂടെ കപ്പലോടും. ഇനി നല്ല നാടന്‍ മത്തിയാണെങ്കില്‍ പറയുകയും വേണ്ട. ആരോഗ്യത്തിന് വളരെ അധികം ഗുണമുള്ളതാണ് മത്തി.
ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കാറുമുണ്ട്. എന്നാല്‍ കിലോ കണക്കിന് മത്തി വാങ്ങിയാല്‍ എങ്ങനെ അത് ഫ്രെഷായി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഒട്ടുമിക്ക വീട്ടമ്മ മാരുടെയും സംശയമാണ് ഫ്രീസറില്‍ മീന്‍ വച്ച് കഴിഞ്ഞ് തണുത്തതിന് ശേഷം വെട്ടുമ്പോള്‍ മീനിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടുമോയെന്ന്. ഇനി ഫ്രിഡജില്‍ മത്തി ഫ്രെഷായി സൂക്ഷിക്കാനായി ഈ വഴികള്‍ പരിശോധിക്കാം.
ഒരു വലിയ പാത്രത്തില്‍ മത്തി ഇട്ടതിന് ശേഷം നിറയെ വെള്ളവും ഒഴിച്ച് ഫ്രീസറില്‍ വയ്ക്കാം. എത്ര ദിവസം വേണമെങ്കിലും മീന്‍ ഫ്രെഷായി ഇരിക്കും. ഫ്രീസറില്‍ നിന്നുമെടുത്ത് തണുപ്പ് മാറിയതിന് ശേഷം മീന്‍ വൃത്തിയാക്കുന്ന നേരം മീനിന്റെ മാംസം വിട്ടുപോകുമെന്നും ചിതമ്പല്‍ കളയാനായി പറ്റില്ലെന്നും കരുതേണ്ട. മീന്‍ നല്ല ഫ്രെഷായി തന്നെയിരിക്കും.
ഒരുപാട് ഗുണങ്ങളുള്ള മത്തി , പ്രോട്ടീനിന്റെ കലവറകൂടിയാണ്. കാല്‍സ്യം വിറ്റാമിന്‍ ഡിയും ധാരളം അടങ്ങിയ ചെറിയ മത്തി ആരോഗ്യത്തിനും നല്ലതാണ്.