ഇന്ത്യയില്‍ ഓരോ വര്‍ഷവും പാമ്പുകടിയേറ്റു മരിക്കുന്നവരുടെ എണ്ണം 81,000 മുതല്‍ 1,38,000 വരെയാണ്. ഈ ദുരന്തത്തെ പ്രതിരോധിക്കാനുള്ള ഒരേയൊരു പ്രതിവിധിയായി കണക്കാക്കുന്നത് ആന്റിവെനമാണ്. ഇന്ത്യയിലെ വിഷവിരുദ്ധ സ്റ്റോക്കിന്റെ വലിയൊ രു ഭാഗം വരുന്നത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴയ തദ്ദേശീയ സമൂഹങ്ങളി ലൊന്നാണ് ഇരുള ഗോത്രമാണ് ഈ വിദ്യ ഫലപ്രദമായി കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഇരുളര്‍ വിഭാഗത്തിലെ ആള്‍ക്കാര്‍ വിഷശേഖരണം ലക്ഷ്യമിട്ട് പിടികൂടിയത് ഒരു ലക്ഷത്തിലധികം പാമ്പുകളെ ആയിരുന്നു. 1978ല്‍ ഇരുള സ്നേക്ക് ക്യാച്ചേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് കീഴിലായിരുന്നു പാമ്പുപിടുത്തവും വിഷശേഖരണവും. 1972 ല്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം വന്നതോടെ പാമ്പുകളെ പിടികൂടാന്‍ കഴിയാതാകുകയും ഗോത്രവര്‍ഗ്ഗക്കാരുടെ ഉപജീവനം തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സൊസൈറ്റി രൂപീകരണം സംഭവിച്ചത്.
ഹെര്‍പെറ്റോളജിസ്റ്റ് റോമുലസ് വിറ്റേക്കറുടെ സഹായത്തോടെയാണ് സൊസൈറ്റി രൂപീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പാമ്പ് വിഷം ഉത്പാദിപ്പിക്കുന്ന കമ്പനി യുടെ റാങ്കിലേക്ക് ഈ സഹകരണസംഘം ഉയര്‍ന്നു. എന്നാല്‍ വിഷ ശേഖരണം എന്നത് സുസ്ഥിരമായ തൊഴില്‍ എന്ന കൂട്ടായ ലക്ഷ്യത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. പാമ്പുകളില്‍ നിന്നും വിഷശേഖരണം നടത്തുന്നത് പ്രത്യേക പ്രക്രിയയിലൂടെയാണ്. ആദ്യം ഇവര്‍ വിഷപ്പാമ്പുകളെ കണ്ടെത്തും. മൂര്‍ഖന്‍, എട്ടടിവീരന്‍, അണലി, എന്നീ ഇനങ്ങളെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയെ രണ്ടെണ്ണത്തിനെ വീതം പകുതി മണല്‍ നിറച്ച ഒരു കലത്തില്‍ നിക്ഷേപിക്കും.
വായുകടക്കുമ്പോള്‍ ഇവ പുറത്തുവരാതിരിക്കാനായി വായ നേര്‍ത്ത തുണികൊണ്ടു മൂടിക്കെട്ടും. അതിന് ശേഷമാണ് അവയെ തുറന്നെടുത്ത് ഒരു പ്രത്യേക പാത്രത്തില്‍ കടിപ്പിച്ച് വിഷം ചീറ്റിക്കാന്‍ പ്രോത്സാഹിപ്പിക്കും. മരുന്ന് അതിന്റെ പല്ലു കളില്‍ നിന്ന് പാത്രത്തിലേക്ക് ഒഴുകിയിറങ്ങും. ഒരേസമയം എണ്ണൂറോളം പാമ്പുക ളെ പിടിക്കാനുള്ള ഔദ്യോഗിക ലൈസന്‍സ് സഹകരണസംഘത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ ട്ടുകള്‍. സമൂഹം ഓരോ പാമ്പിനെയും 21 ദിവസത്തേക്ക് അവരുടെ പിടിയില്‍ സൂക്ഷി ക്കുന്നു.
ഈ സമയത്ത് നാല് തവണ വിഷം വേര്‍തിരിച്ചെടുക്കുന്നു. പാമ്പുകളെ കാട്ടിലേക്ക് വിടു ന്നതിന് മുമ്പ്, അവയുടെ വയറിലെ ചെതുമ്പലില്‍ ഒരു അടയാളം ഉണ്ടാക്കുന്നു. ഇത് അ തേ പാമ്പിനെ വീണ്ടും പിടിക്കുന്നത് തടയുന്നു. ഇരുള ഗോത്രത്തിലെ കൊച്ചുകുട്ടി കള്‍ പോലും വിഷമുള്ള പാമ്പുകളെ പിടിക്കാനും വിഷം തൊടാനും പരിശീലിപ്പിക്ക പ്പെടു ന്നുണ്ട്.