അല്ലു അര്‍ജുന്റെ പുഷ്പ : ദി റൈസിംഗിന് പിന്നാലെ അനേകം സിനിമകളാണ് അണിയറയില്‍ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് അജിത് കുമാര്‍ അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി. 2025-ലേക്ക് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക്, സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാല്‍ നടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍ സാധാരണ 105 കോടി മുതല്‍ 165 കോടി വരെ ഈടാക്കാറുള്ള അജിത് ഗുഡ് ബാഡ് അഗ്ലിക്ക് താരം 163 കോടി രൂപയാണ് ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അജിത്ത് ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ചിത്രീകരണത്തിന്റെ അവസാന ദിവസത്തെ ചിത്രങ്ങളും വീഡിയോകളും സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ പങ്കുവച്ചു.
അദ്ദേഹത്തിന്റെ യൗവനരൂപം ആരാധകരെ ആശ്ചര്യപ്പെടുത്തി. അദ്ദേഹത്തിന് പ്രായമാകല്‍ എന്നകാര്യം സംഭവിക്കുന്നേയില്ലെന്ന് പലരും പ്രസ്താവിച്ചു. ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി, ‘പ്രായമായ രൂപവും ശരീരഭാരവും സിനിമയോടുള്ള പ്രതിബദ്ധതയില്ലായ്മയും ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സൂപ്പര്‍സ്റ്റാര്‍ഡം സംശയിച്ച എല്ലാവര്‍ക്കും ഉചിതമായ മറുപടിയാണിത്’. അയാള്‍ വീഴുമ്പോഴെല്ലാം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയരുന്നു.