മുട്ട ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ചും മുട്ടയുടെ വെള്ള. മുട്ടയിലെ പ്രോട്ടീന്‍ വളരെ വേഗം ആഗിരണം ചെയ്യുകയും ദഹിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മുട്ട ചെറിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലതാണ്. എന്നാല്‍ മുട്ട വേവിക്കാതെ കഴിക്കുന്നത് അത്ര നല്ലതല്ല. മുട്ട ആവിയില്‍ വേവിക്കുന്നതാണ് നല്ലത്. ആവിയില്‍ വേവിച്ചാല്‍ പോഷകമൂല്യം കുറയില്ല. ഹൃദ്രോഹം രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഉള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം.
കടയില്‍ നിന്നും വാങ്ങുന്ന മുട്ട രണ്ട് ആഴ്ചയില്‍ കൂടുതലായി പുറത്ത് വയ്ക്കരുത്. കാരണം ഇതിലെ വെള്ളക്കരുവിലെ ജലാംശം ബാഷ്പീകരിച്ച് നഷ്ടമാകുകയും മഞ്ഞക്കരു മുട്ടതോടുമായി ബന്ധപെടുകയും ചെയ്യും. തോടിലെ സുക്ഷിരത്തിലൂടെ ബാക്ടീരിയകള്‍ മഞ്ഞക്കരുവില്‍ പ്രവേശിച്ച് അമിനോ ആസിഡുകളായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന ദുര്‍ഗന്ധ വാതകം ഉണ്ടാക്കും. ഇതാണ് ചീമുട്ടയില്‍ അസഹനീയമായ ഗന്ധം ഉണ്ടാക്കുന്നതിന്റെ കാരണം.
മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തില്‍ ഉറച്ചിരിക്കണം. മുട്ട പൊട്ടിച്ച് കയ്യിലേക്കൊഴിച്ചാല്‍ ഉണ്ണി കയ്യില്‍ നില്‍ക്കുകയും വെള്ളക്കരു അപ്പാടെ താഴേക്ക് പോകുകയും ചെയ്താല്‍ മുട്ട നല്ലതാണ്. മുട്ടയുടെ ഉണ്ണിയില്‍ രക്തക്കറ കണ്ടാല്‍ ഉപയോഗിക്കരുത്.
മുട്ട നല്ലതാണോയെന്ന് അറിയാനായി മറ്റൊരു മാര്‍ഗം ഇതാ. കുറച്ച് ഉപ്പിട്ട വെള്ളത്തില്‍ മുട്ട വയ്ക്കുക. നല്ലതാണെങ്കില്‍ താഴ്ന്നുതന്നെ കിടക്കും. ചീത്തയാകാന്‍ തുടങ്ങിയെങ്കില്‍ പരന്ന അറ്റം വെള്ളത്തില്‍ ഉയര്‍ന്നിരിക്കും. കൂര്‍ത്ത അറ്റം താഴെയും പരന്ന അറ്റം മുകളിലുമായി കുത്തനെ നില്‍ക്കുന്നെങ്കില്‍ ആ മുട്ട ഉപയോഗിക്കരുത്. ഫ്രിഡ്ജിനു വെളിയില്‍ വയ്ക്കുകയാണെങ്കില്‍ മുട്ടയുടെ പുറത്ത് എണ്ണമയം പുരട്ടണം. മുട്ട പുഴുങ്ങുമ്പോള്‍ മുട്ടയുടെ ഒരിഞ്ചുയരത്തില്‍ വെള്ളം നില്‍ക്കണം. വെള്ളത്തില്‍ കുറച്ച് ഉപ്പിടണം. മുട്ടത്തോടില്‍ ഉണ്ടായേക്കാവുന്ന പൊട്ടലിലൂടെ വെള്ള പുറത്തേക്ക് ചാടാതിരിക്കാനാണ്. മുട്ട അടിക്കുമ്പോള്‍ വെള്ളക്കരുവില്‍ കുറച്ച് ഉപ്പ് ചേര്‍ത്തടിച്ചശേഷമേ മഞ്ഞക്കരു ചേര്‍ത്തടിക്കാവൂ.