പരിപ്പ് ഏറ്റവും മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശരീരഭാരം കുറയ്ക്കലും പോഷകാഹാരവുമായി ബന്ധപ്പെട്ട നുറുങ്ങുകളും മറ്റും പങ്കുവെക്കുന്ന പരിശീലകയായ നിപ ആശാറാം പറയുന്നത് ശ്രദ്ധിക്കൂ.
പരിപ്പില്‍ പ്രോട്ടീനേക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന് അവര്‍ പറയുന്നു . ഇത് ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രോട്ടീനായി പരിപ്പ് ഉപയോഗിക്കുന്നത് അധിക കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ എത്തുന്നതിനു കാരണമാകുന്നു. അതിനാല്‍ തന്നെ തനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു .
ഡയറ്റീഷ്യനും വെയ്റ്റ് മാനേജ്മെന്റ് വിദഗ്ധനുമായ ഡോ. പ്രത്യാക്ഷ് ഭരദ്വാജ് പറയുന്നത്. പൊതുവെ, പ്രോട്ടീനേക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ പരിപ്പില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് . സസ്യാധിഷ്ഠിത പ്രോട്ടീന്റെ ഉറവിടമായി ഇത് അറിയപ്പെടുന്നുണ്ടെങ്കിലും കാര്‍ബോഹൈഡ്രേറ്റുകള്‍ ഉള്‍പ്പെടെ ഇതില്‍ അടങ്ങിയിരിക്കുന്നു .
പരിപ്പിന്റെ ഗുണങ്ങള്‍
സസ്യാഹാരം കഴിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും പരിപ്പ് ഒരു മികച്ച തിരഞ്ഞെടുപ്പാണ്, കാരണം അതില്‍ സസ്യാധിഷ്ഠിത പ്രോട്ടീന്‍ കൂടുതലായും അടങ്ങിയിരിക്കുന്നു . പേശികളുടെ വളര്‍ച്ചയ്ക്കും പൊതുവായ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പേശീബലം നിലനിര്‍ത്താനും കൊഴുപ്പ് കുറയ്ക്കാനും പരിപ്പ് സഹായിക്കുന്നു,
കുറഞ്ഞ കലോറി, ഉയര്‍ന്ന പോഷകങ്ങള്‍
ടൂര്‍, മസൂര്‍, മൂങ്ങ് എന്നീ ഭൂരിഭാഗം പരിപ്പുകളിലും നാരുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, എന്നാല്‍ ഇവയില്‍ കലോറി കുറവാണ്. വയര്‍ നിറഞ്ഞ പോലെ തോന്നിക്കുന്നതോടൊപ്പം ഭക്ഷണത്തിന്റെ ആസക്തി കുറയ്ക്കുകയും ചെയ്യുന്നു
പരിപ്പിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ സുഗമമാക്കുകയും ശരീരം സംതൃപ്തിയോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് ഭക്ഷണത്തിനിടയില്‍ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പരിപ്പിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു . ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും, ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും സഹായിക്കുന്നു.
ഊര്‍ജ്ജവും മെറ്റബോളിസവും വര്‍ദ്ധിപ്പിക്കുന്നു
ഇവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും ഫൈബറും മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു, ഇത് ഫലപ്രദമായ കലോറി ഉപയോഗപ്പെടുത്തുന്നതോടൊപ്പം ദൈനംദിന ജോലികള്‍ക്കും വ്യായാമത്തിനും ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു .
ദഹിപ്പിക്കാന്‍ എളുപ്പം
സൂപ്പ്, പായസം, സൈഡ് ഡിഷ് എന്നീങ്ങനെ പല വിഭവങ്ങളില്‍ പരിപ്പ് ഉപയോഗിക്കാന്‍ കഴിയും ഇത് അതിവേഗം ദഹിക്കുകയും ചെയ്യുന്നു .