ജോലിയ്ക്കായി ജീവിതത്തിലെ സന്തോഷങ്ങള്‍ മാറ്റിവെക്കാന്‍ കഴിയില്ല. എന്നാല്‍ ജീവിതപ്രശ്നങ്ങളുടെ പേരില്‍ ജോലിയിലും വിട്ടുവീഴ്ച ചെയ്യില്ല. കാഴ്ചപാടുകളുടെ കാര്യത്തില്‍ ജെന്‍- സി വ്യത്യസ്തരാണ്. ജീവിക്കാനായി ജോലിവേണം. എന്നാല്‍ ജോലി ചെയ്യാന്‍ വേണ്ടി മാത്രമായി തങ്ങളെ കിട്ടില്ലായെന്നാണ് അവരുടെ പക്ഷം. ജോലിയുടെയും ജീവിതത്തിന്റെയും ബാലന്‍സ് തെറ്റാതിരിക്കാനായി അവര്‍ കൂട്ടുപിടിക്കുന്നതാവട്ടെ പെന്‍ഡുലം ലൈഫ് സ്റ്റൈലിനെയാണ്.
1997നും 2012 നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സി വിഭാഗത്തില്‍പെടുന്നത്. ശാരീരികമായ ആരോഗ്യത്തിനും മാനസികമായ ആരോഗ്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നവരാണിവര്‍. ജോലി എത്ര കഠിനമാണെങ്കിലും അതിന് ശേഷം ജീവിതത്തിലെ സന്തോഷം കണ്ടെത്താനായി സമയം മാറ്റിവെക്കും.
ആദ്യത്യ ബിര്‍ള എജ്യൂക്കേഷന്‍ ട്രസ്റ്റിലെ എംപവർഡ് ഹെല്‍പ് ലൈനിലെ സീനിയര്‍ സൈക്കോളജിസ്റ്റായ റിമ ഭണ്ഡേക്കർ പെന്‍ഡുലം ലൈഫ് സ്റ്റൈലിനെപ്പറ്റി നിര്‍വചിക്കുന്നുണ്ട് . ജോലി- ജീവിതം, ഉല്‍പാദനക്ഷമത- വിശ്രമം – തിരക്ക് -വിശ്രമം എന്നിങ്ങനെ രണ്ട് തീവ്രതകള്‍ക്കിടയിലുള്ള തുടര്‍ച്ചയായ ചാഞ്ചാട്ടത്തിനെയാണ് അവർ നിർവചിക്കുന്നത്.
ഈ ജീവിതശൈലിയെ ഒരു പെന്‍ഡുലത്തിനോട് ഉപമിക്കാനായി സാധിക്കും. പെന്‍ഡുലം ചലിക്കുന്നത് പോലെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ഒരോ സമയം ഫലപ്രദമായും ലളിതമായും ചെയ്യാനായി അവരെ പ്രേരിപ്പിക്കുന്നു. വ്യക്തമായ തീരുമാനങ്ങളെടുക്കാനും സ്ഥിരതയുള്ള മാനസികാവസ്ഥ കൈവരിക്കാനും ഈ ജീവിതശൈലി സഹായിക്കുന്നു.
പുതിയ അറിവുകള്‍ നേടുക, നേട്ടങ്ങള്‍ സ്വന്തമാക്കുക തുടങ്ങി തങ്ങളുടെ മികവ് തെളിയിക്കുന്നതിനായി ഒരുപാട് സമ്മര്‍ദം ഇക്കൂട്ടര്‍ നേരിടുന്നു. എന്നാല്‍ ജോലി പോലെ തന്നെ പ്രധാനമാണ് വിശ്രമെന്നും ഇവർ മനസ്സിലാക്കുന്നുവെന്ന് ഭണ്ഡേക്കര്‍ പറയുന്നു. ജോലിക്ക് അപ്പുറം സന്തോഷം പകരുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും.വ്യക്തിപരമായ സംതൃപ്തി നേടുന്നതും വര്‍ക്ക് ലൈഫ് ബാലന്‍ ചെയ്യാനായി സഹായിക്കും.
പെന്‍ഡുലം ജീവിതശൈലി പിന്തുടര്‍ന്നാല്‍ ജോലി ഭാരം കൊണ്ടുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളായ അമിതക്ഷോഭം അമിതമായി ഉത്കണ്ഠ സമ്മര്‍ദ്ദം എന്നിവയെ ഒരു പരിധി വരെ നിയന്ത്രിക്കാനായി സാധിക്കും. പെന്‍ഡുലം ജീവിതരീതി സ്വീകരിക്കുന്നത് ജോലിയുടെയും ജീവിതത്തിന്റെയും താളം ക്രമീകരിക്കുന്നതും ആരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ജോലിയിലും ജീവിതത്തിലും സുസ്ഥിര പുരോഗതി കൈവരിക്കാനും ഇവരെ സഹായിക്കുന്നു.