Sports

ഒളിമ്പിക്‌സില്‍ പങ്കെടുക്കണം; സ്വപ്‌നനേട്ടത്തിന് പണം കണ്ടെത്താന്‍ അത്‌ലറ്റ് നീലച്ചിത്ര നടിയായി

ഒളിമ്പിക്‌സില്‍ പങ്കെടുക്കുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്‌ന പദ്ധതയാണ്. പണമില്ലാത്തതിന്റെ പേരില്‍ മാത്രം കായികരംഗം ഉപേക്ഷിക്കേണ്ടി വന്ന അനേകം പ്രതിഭകളുണ്ട്. എന്നാല്‍ റൊമാനിയന്‍-കനേഡിയന്‍ അത്ലറ്റാണ് അലക്സാന്ദ്ര ഇയാന്‍കുലെസ്‌ക്യൂ തന്റെ സ്വപ്‌നത്തിന് പിന്നാലെ തന്നെ വെച്ചു കുതിച്ചു. പണമുണ്ടാക്കാന്‍ താരം കണ്ടെത്തിയ വഴി പ്രായപൂര്‍ത്തിയായവരുടെ കണ്ടെന്റായിരുന്നു.

1991 ഒക്ടോബര്‍ 21-ന് ജനിച്ച ഒരു റൊമാനിയന്‍-കനേഡിയന്‍ അത്ലറ്റാണ് അലക്സാന്ദ്ര ഇയാന്‍കുലെസ്‌ക്യൂ. 2001-ല്‍ അവള്‍ കുടുംബത്തോടൊപ്പം ടൊറന്റോയിലേക്ക് കുടിയേറി, അവിടെ ഒരു സ്പീഡ് സ്‌കേറ്ററായി തന്റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. 2011-ല്‍ കനേഡിയന്‍ ജൂനിയര്‍ നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് ടീമില്‍ ചേരുകയും രണ്ട് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കാനഡയെ പ്രതിനിധീകരിക്കുകയും ചെയ്തു.

2018 വിന്റര്‍ ഒളിമ്പിക്സില്‍ കാനഡയ്ക്ക് വേണ്ടി വനിതകളുടെ 500 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചെങ്കിലും വെള്ളിവെളിച്ചമൊന്നും നേടാനായില്ല. 500 മീറ്റര്‍ ഓട്ടത്തില്‍ 31-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതിന് ശേഷം യൂറോപ്പിലേക്ക് മടങ്ങിയ അവര്‍ പിന്നീട് സൈക്ലിംഗിലേക്ക് തിരിഞ്ഞു. സാമ്പത്തിക പിന്തുണയുടെ അഭാവം മൂലം, അലക്സ്ന്ദ്ര ഇയാന്‍കുലെസ്‌ക്യൂ തന്റെ കായിക സ്വപ്നങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗമായി കണ്ടെത്തിയത് നീലച്ചിത്ര വിപണിയായിരുന്നു.

2024 സമ്മര്‍ ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള മികച്ച ഓപ്ഷനായിരുന്നു താരത്തിനിത്. 2021ല്‍ ഈ പ്ലാറ്റ്ഫോമില്‍ ചേര്‍ന്നതുമുതല്‍ 31-കാരി മേഖലയില്‍ ഒരു സെന്‍സേഷനായി മാറി. ‘സ്പീഡ്ബസ്‌കേറ്റര്‍’ എന്ന് പേരുള്ള അവളുടെ ഓണ്‍ലൈന്‍ പ്രൊഫൈലില്‍ അനേകം ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ താരമിടുന്ന ബിക്കിനി ഫോട്ടോകള്‍ക്ക് വന്‍ പ്രചാരമാണ് കിട്ടിയത്.

പലരും അവളുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുകയും അവളുടെ ശരീരം ചരക്കാക്കി മാറ്റുന്ന ഒരു മുന്‍ കായികതാരമായി അവളെ മുദ്രകുത്തുകയും ചെയ്തു. എന്നിരുന്നാലും, വാടക നല്‍കാനും അതിജീവിക്കാനുമാണ് താന്‍ അക്കൗണ്ട് ഉണ്ടാക്കിയതെന്നും തന്നെ താന്‍ ഇപ്പോഴും ഒരു പ്രൊഫഷണല്‍ അത്ലറ്റായി തന്നെ കരുതുന്നുവെന്നും അലക്സാന്ദ്ര പറഞ്ഞു.