ഒരു ദശാബ്ദക്കാലമായി ഹോങ്കോങ്ങില്‍ പൂച്ചകളുടെ അനാഥാലമായിരുന്നു കഫേ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഏകദേശം 300 തെരുവ് പൂച്ചകള്‍ക്ക് അഭയം നല്‍കിയിട്ടുള്ള ഡുണ്ടാസ് കഫേ ഈ മാസം അവസാനം അടച്ചുപൂട്ടാന്‍ പോകുന്നത്. ബിസിനസ് കുറഞ്ഞതും വാടക താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ആയതിനെയും തുടര്‍ന്നാണ് എന്നെന്നേക്കുമായി ഷട്ടര്‍ ഇടുന്നതെന്നും ഉടമസ്ഥര്‍ പറയുന്നു.
2016 ല്‍ മോങ് കോക്കില്‍ സിയുലാംലാം തുറന്ന ഡുണ്ടാസ് കഫേ മാര്‍ച്ച് 31 ന് ബിസിനസ് അവസാനിപ്പിക്കും. ”ഒന്‍പത് വര്‍ഷങ്ങള്‍ എല്ലാം ഒരു പാത്രം ചൂടുള്ള സൂപ്പ് പോലെയായിരുന്നു. കണ്ടുമുട്ടലിന്റെ മധുരവും വേര്‍പിരിയലിന്റെ കയ്പ്പും നിറഞ്ഞതാണ്. തെരുവുകോണില്‍ എപ്പോഴും വെളിച്ചം വീശാന്‍ കഴിയുമെന്ന് ഞങ്ങള്‍ കരുതി, പക്ഷേ ജീവിതത്തില്‍ നമ്മള്‍ തിരിഞ്ഞുനോക്കേണ്ട ഒരു സമയം വരുന്നു. ‘പിരിയാന്‍ പ്രയാസമാണെങ്കിലും, ഈ അധ്യായം നന്ദിയോടെ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” കഴിഞ്ഞ ആഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു.
ഉപഭോക്താക്കള്‍ വിലകുറഞ്ഞ ത്രീ ഡിഷ് റൈസ് ഭക്ഷണം തിരഞ്ഞെടുക്കുകയും ഒഴിവുസമയങ്ങളില്‍ ചൈനയിലെ പ്രധാന ഭൂപ്രദേശളോട് കൂടുതല്‍ ആഭിമുഖ്യം കാട്ടുകയും ചെയ്തതിനാല്‍, 70,000 ഹോങ്കോംഗ് ഡോളര്‍ പ്രതിമാസ വാടക ഇനി താങ്ങാനാവില്ലെന്ന് സിയു പോസ്റ്റിനോട് പറഞ്ഞു. 2017 ന്റെ തുടക്കത്തില്‍ അവര്‍ തെരുവ് പൂച്ചകളെ ദത്തെടുക്കാന്‍ തുടങ്ങി. അതിനുശേഷം 280-ലധികം പൂച്ചകളെയാണ് ഇവിടെ പാര്‍പ്പിച്ച് പരിപാലിച്ചത്. അവയില്‍ മിക്കവാറും എല്ലാത്തിനും വീടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും 40 പൂച്ചകളെ ദത്തെടുക്കലിനായി ആരും വന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു. പൂച്ചകള്‍ക്ക് വീട് കണ്ടെത്തുന്നത് പെണ്‍മക്കളെ കെട്ടിച്ചുവിടുന്നത് പോലെയാണെന്നും പറഞ്ഞു.
റസ്റ്റോറന്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തെരുവ് പൂച്ചകളെ ആകര്‍ഷിക്കുകയും അവയ്ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തപ്പോഴാണ് സിയു ഹോട്ടല്‍ തുടങ്ങിയത്. പൂച്ചകള്‍ താമസിയാതെ ജീവനക്കാരുമായി പരിചയത്തിലായി. ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഫേയില്‍ പതിവായി സന്ദര്‍ശിച്ചിരുന്ന ഒരു ജനപ്രിയ കറുത്ത പൂച്ചയെ നാല് മാസത്തേക്ക് കാണാതായപ്പോള്‍ അവനെ അന്വേഷിച്ച് പോയപ്പോഴാണ് അയല്‍പക്കത്ത് എത്ര തെരുവ് പൂച്ചകളുണ്ടെന്ന് അവള്‍ മനസ്സിലാക്കിയത്. അവയില്‍ ചിലത് മെലിഞ്ഞിരുന്നു, മറ്റുള്ളവ പരിക്കേറ്റവരും ദുര്‍ബലരുമായിരുന്നു. കറുത്ത പൂച്ചയെ കണ്ടെത്തിയാല്‍ ദത്തെടുക്കാന്‍ അവള്‍ തീരുമാനിച്ചു. അടുത്തുള്ള ഒരു ഷെഡിന്റെ മുകളില്‍ അഭയം പ്രാപിച്ച അവന്‍ സുരക്ഷിതനായി, ഒരു കടയിലെ ഒരു ജീവനക്കാരന്‍ അവന് ഭക്ഷണം നല്‍കി.
ഡണ്ടാസ് കഫേയിലെ ആദ്യത്തെ പൂച്ചക്കുട്ടിയായി കറുത്ത പൂച്ച മാറി. പിന്നീട് നൂറുകണക്കിന് മറ്റ് പൂച്ചകള്‍ക്ക് അത് വഴിയൊരുക്കി. ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍, ഒരു ഇടവേള എടുത്ത് എല്ലാ പൂച്ചകളെയും ഒരു പുതിയ സ്ഥലത്ത് താമസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു സിയുവിന്റെ മറുപടി. പിന്നീട് ഒരു പാര്‍ട്ട് ടൈം ജോലി നോക്കിയേക്കാം എന്നും പറഞ്ഞു. സിയുവിന്റെ എല്ലാ ജീവനക്കാരും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരോ കുടുംബാംഗങ്ങളോ ആണ്.