പലരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് ആസിഡിറ്റി അഥവാ ആസിഡ് റിഫ്‌ലക്‌സ്. നിങ്ങളുടെ ദഹനനാളം ശരിയായി പ്രവര്‍ത്തിക്കാതെ വയറിലെ ആസിഡുകള്‍ അന്നനാളത്തിലേക്കോ ഭക്ഷണ നാളിയിലേക്കോ തിരികെ ഒഴുകുമ്പോള്‍ ഇത് സംഭവിക്കുന്നു. ഇത് അസിഡിറ്റി എന്ന പേരില്‍ നമുക്കറിയാവുന്ന അസ്വസ്ഥതയ്ക്ക് കാരണമാകുന്നു. അമിതമായി ഭക്ഷണം കഴിക്കുകയോ വിചിത്ര സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നതാണ് അസിഡിറ്റിയുടെ ഏറ്റവും സാധാരണ കാരണങ്ങള്‍. ചായ, കോഫി, ശീതളപാനീയങ്ങള്‍, ജങ്ക് ഫുഡ്, എരിവും മസാലകളും, എണ്ണമയമുള്ള ഭക്ഷണം എന്നിവയും അമിതമായി കഴിക്കുകയാണെങ്കില്‍ ഈ അവസ്ഥ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അസിഡിറ്റിയെ മറികടക്കാന്‍ ഈ മാര്‍ഗങ്ങള്‍ നിങ്ങളെ സഹായിക്കും…
ഇഞ്ചി – ഇത് ദഹനത്തെ വര്‍ദ്ധിപ്പിക്കുകയും വയറ്റിലെ മറ്റ് അസുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും അവശ്യ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനും ഇഞ്ചി കഴിക്കുന്നത് ഗുണകരമാണെന്ന് അറിയപ്പെടുന്നു. കഫത്തിന്റെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും നിങ്ങളുടെ വയറിലെ ആസിഡിന്റെ പ്രഭാവം കുറയ്ക്കുന്നതിലൂടെയും ഇത് നിങ്ങളുടെ വയറിനെ അള്‍സറില്‍ നിന്ന് സംരക്ഷിക്കുന്നു. അസിഡിറ്റിയില്‍ നിന്നുള്ള ആശ്വാസത്തിനായി, ഒരു ചെറിയ കഷണം ഇഞ്ചി ചവയ്ക്കുക. ഇത്.പച്ചയ്ക്ക് കഴിക്കുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, അത് വെള്ളത്തില്‍ തിളപ്പിച്ച്, ആ വെള്ള കുടിക്കാന്‍ ശ്രമിക്കുക. മറ്റൊരു പ്രതിവിധി ഇഞ്ചി ചതച്ചതിന് ശേഷം, ഒരു ചെറിയ കഷണം ശര്‍ക്കരയുമായി കലര്‍ത്തി, അത് നുണയുന്നത് വയറിന് ആശ്വാസം ലഭിക്കുവാന്‍ സഹായിക്കും.
വാഴപ്പഴം – അസിഡിറ്റിയുടെ അവസ്ഥ മൂലം കഷ്ടപ്പെടുകയാണെങ്കില്‍ വാഴപ്പഴം നിങ്ങളുടെ സഹായത്തിന് എത്തുന്നതാണ്. കുറച്ച് ആശ്വാസത്തിനായി പഴുത്ത പഴം കഴിക്കുക. അവ പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്, മാത്രമല്ല നിങ്ങളുടെ വയറിലെ ആസിഡ് ഉല്‍പാദനത്തിന്റെ തോത് നിയന്ത്രിക്കാന്‍ ഏത്തപ്പഴം കഴിക്കുന്നത് സഹായിക്കുന്നു. ഈ പഴത്തിലെ ചില ഘടകങ്ങള്‍ നിങ്ങളുടെ വയറിലെ കഫം ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് അമിതമായ ആസിഡ് ഉല്‍പാദനത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ വയറിനെ സഹായിക്കുന്നു. ഇവയില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ വേഗത്തിലാക്കാന്‍ സഹായിക്കുന്നു, അസിഡിറ്റി ആവര്‍ത്തിക്കുന്നത് തടയുകയും ചെയ്യുന്നു.
നെല്ലിക്ക – ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനു പുറമേ അസ്വസ്ഥതമായ ആമാശയവും അന്നനാളവും സുഖപ്പെടുത്താന്‍ സഹായിക്കുന്ന ഉത്തമ ഒറ്റമൂലി കൂടിയാണ് നെല്ലിക്ക. ഒരു ടീസ്പൂണ്‍ നെല്ലിക്കാപൊടി ദിവസത്തില്‍ രണ്ടുതവണ കഴിക്കുക.
തുളസി– അസിഡിറ്റിയെ അകറ്റുവാന്‍ തുളസി സഹായകരമാണ്. കൂടുതല്‍ കഫം ഉത്പാദിപ്പിക്കാന്‍ നിങ്ങളുടെ വയറിനെ ഉത്തേജിപ്പിക്കാന്‍ തുളസി ഇലകള്‍ സഹായിക്കുന്നു. ഇതിന് അള്‍സര്‍ തടയുന്ന ഗുണങ്ങളുണ്ട്, ഇത് ഗ്യാസ്ട്രിക് ആസിഡുകളുടെ പ്രഭാവം കുറയ്ക്കുന്നു. അസിഡിറ്റി ഉണ്ടാകുമ്പോള്‍ നിങ്ങള്‍ അഞ്ച് മുതല്‍ ആറ് തുളസി ഇലകളില്‍ ചവയ്ക്കുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകളെ തരണം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗമാണ്.
തണുത്ത പാല്‍ – ഈ അവസ്ഥയ്ക്കുള്ള മറ്റൊരു നല്ല വീട്ടുവൈദ്യമാണിത്, കൂടാതെ ഫലങ്ങള്‍ ഉടനടി ലഭിക്കുകയും ചെയ്യും. പാലില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്, ഇത് ആസിഡിറ്റി ഉണ്ടാകുന്നതിനെ തടയുകയും, വയര്‍ ഉല്‍പാദിപ്പിക്കുന്ന അധിക ആസിഡിനെ ആഗിരണം ചെയ്യുകയും അതുവഴി അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇത് തണുത്തതാണെന്ന വസ്തുത ആസിഡ് റിഫ്‌ലക്‌സ് സമയത്ത് അനുഭവപ്പെടുന്ന എരിച്ചിലില്‍ നിന്ന് തല്‍ക്ഷണ ആശ്വാസം നല്‍കുന്നു. പഞ്ചസാരയോ മറ്റ് ചേരുവകളോ ചേര്‍ക്കാത്ത തണുത്ത പാല്‍ വേണം കുടിക്കുവാന്‍. പ്രതിവിധി കൂടുതല്‍ ഫലപ്രദമാക്കാന്‍ നിങ്ങള്‍ക്ക് ഒരു സ്പൂണ്‍ നെയ്യ് വേണമെങ്കില്‍ ഇതിലേക്ക് കലര്‍ത്താം.
ഗ്രാമ്പൂ – ഈ സുഗന്ധവ്യഞ്ജനം ദഹനത്തിന് നല്ലതാണ്, മാത്രമല്ല ആസിഡ് റിഫ്‌ലക്‌സ് തടയാനും പ്രതിരോധിക്കാനും ഇത് സഹായിക്കും. ഗ്രാമ്പൂ കടിക്കുമ്പോള്‍, നിങ്ങളുടെ രുചി മുകുളങ്ങള്‍ ഗ്രാമ്പൂവിന്റെ രുചിയോട് പ്രതികരിക്കുകയും അധിക ഉമിനീര്‍ സ്രവിക്കുകയും ചെയ്യുന്നു, ഇത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റിയുടെ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് അസിഡിറ്റി ബാധിച്ചിട്ടുണ്ടെങ്കില്‍, ഒരു ഗ്രാമ്പൂ കടിക്കുക, അങ്ങനെ അതിന്റെ നീര് പുറത്തുവിടുകയും വായില്‍ വയ്ക്കുകയും ചെയ്യുക. സാവധാനം നീര് ഉള്ളിലേക്ക് ഇറക്കുന്ന ഉടന്‍ തന്നെ ആസിഡ് റിഫ്‌ലക്‌സ് കുറയ്ക്കുകയും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.
പെരുംജീരകം – നെഞ്ചെരിച്ചില്‍ അടുത്ത തവണ അനുഭവപ്പെടുമ്പോള്‍ ഈ പ്രതിവിധി പരീക്ഷിച്ച് ഉടനടി ആശ്വാസം നേടുക. ഇതിന് വളരെ ശക്തിയേറിയ ആന്റി അള്‍സര്‍ ഗുണങ്ങളുണ്ട് (അതില്‍ അടങ്ങിയിരിക്കുന്ന അസ്ഥിര എണ്ണകള്‍ കാരണം), ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ആമാശയത്തിലെ പാളി തണുപ്പിക്കാന്‍ സഹായിക്കുകയും, അസിഡിറ്റി സമയത്ത് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന എരിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. കുറച്ച് പെരുംജീരകം ചവയ്ക്കുന്നത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും, ഒരു ദീര്‍ഘകാല പരിഹാരമെന്ന നിലയില്‍, കുറച്ച് വിത്തുകള്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് രാത്രി മുഴുവന്‍ വയ്ക്കുക, നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്ന ദിവസത്തില്‍ ഈ വെള്ളം കുടിക്കുക.




