എവിടെചെന്നാലും താന്‍ ശ്രദ്ധാകേന്ദ്രമാകണം എന്ന നിര്‍ബന്ധബുദ്ധി നിങ്ങള്‍ക്കുണ്ടോ? ശ്രദ്ധകിട്ടാതെ വരുന്നയിടത്തൊക്കെ നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ ? ശ്രദ്ധ നേടുന്നതിനായി നിങ്ങള്‍ നാടകീയമായോ അനുചിതമായോ പെരുമാറാറുമണ്ടാ? എങ്കില്‍ നിങ്ങള്‍ക്ക് ‘ഹിസ്‌ട്രിയോണിക് വ്യക്‌തിത്വവൈകല്യം’ എന്ന പ്രശ്‌നത്തിന്റെ ലക്ഷണങ്ങളുണ്ടെന്നു കരുതാം. സമൂഹത്തില്‍ 1.8 ശതമാനം പേര്‍ക്ക് ഈ പ്രശ്‌മുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
താഴെപ്പറയുന്നവയില്‍ അഞ്ചു ലക്ഷണങ്ങളെങ്കിലുമുണ്ടെങ്കില്‍ അയാള്‍ക്ക്- അവള്‍ക്ക് ഈ വ്യക്‌തിത്വവൈകല്യമുണ്ടെന്ന് സംശയിക്കാം.
1. സ്വയം ശ്രദ്ധാകേന്ദ്രമകാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ കടുത്ത അസ്വസ്‌ഥതയുണ്ടാകുക
2. മറ്റുള്ളവരുമായുള്ള ഇടപെടലില്‍, അസ്വാഭാവികമാംവിധം ലൈംഗിക സ്വഭാവമുള്ളതും പ്രകോപനപരവുമായ പെരുമാറ്റം പ്രദര്‍ശിപ്പിക്കുക
3. പൊടുന്നനെ മാറുന്നതും തീര്‍ത്തും ഉപരിപ്ലവവുമായ വൈകാരിക പ്രകടനങ്ങള്‍
4. തന്നിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശാരീരികമായ സവിശേഷതകള്‍ ഉപയോഗപ്പെടുത്തുക
5. വിശദാംശങ്ങള്‍ കുറവുള്ളതും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മാത്രം ലക്ഷ്യംവച്ചുമുള്ള സംസാരരീതി
6. നാടകീയമായ പെരുമാറ്റ രീതികളും അമിത വൈകാരിക പ്രകടനങ്ങളും
7. മറ്റുള്ളവര്‍ക്കും സാഹചര്യങ്ങള്‍ക്കും എളുപ്പം സ്വാധീനിക്കാന്‍ കഴിയുന്ന പ്രകൃതം
8. ബന്ധങ്ങള്‍ യാഥാര്‍ഥ്യത്തിലുള്ളതിനേക്കാള്‍ തീവ്രമാണെന്നു കരുതുന്ന സ്വഭാവം
9. പലപ്പോഴും സ്വന്തം വ്യക്തിപരമായ സാഹചര്യം യാഥാർത്ഥ്യമായി കാണുന്നതിൽ പരാജയപ്പെടുന്നു
സ്വന്തം ആഗ്രഹങ്ങള്‍ സഫലമാക്കാനായി, ആത്മഹത്യാ പ്രവണത പ്രദര്‍ശിപ്പിക്കുന്ന ശീലവും ഇവര്‍ കാട്ടിയേക്കാം. ശ്രദ്ധ തെല്ലും കിട്ടാതെ വരുന്ന സാഹചര്യങ്ങളില്‍ ഇവര്‍ക്കു കടുത്ത വിഷാദം അനുഭവപ്പെട്ടേക്കാം. സ്‌ഥിരം ജീവിത രീതികള്‍ ഇവര്‍ക്കു പെട്ടെന്ന് മടുക്കും. എപ്പോഴും പുതുമ തേടുന്ന ശീലം ഇവര്‍ പ്രദര്‍ശിപ്പിക്കും. ആഗ്രഹങ്ങള്‍ ഉടനടി സാധിക്കാത്തപക്ഷം ഇവര്‍ അസ്വസ്‌ഥരായേക്കും. പുതിയ ബന്ധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവ്, അച്‌ഛന്‍, അമ്മ, സഹോദരന്മാര്‍ തുടങ്ങിയ സ്‌ഥായിയായ ബന്ധങ്ങളെ ഇവര്‍ അവഗണിച്ചേക്കും.
വിഷാദ രോഗം, മനോജന്യശാരീരിക ലക്ഷണങ്ങള്‍, ആത്മഹത്യാപ്രവണത എന്നിവയൊക്കെ ഇവരില്‍ കൂടുതലായി കണ്ടുവരാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളില്‍ ഇത് കൂടുതലായി കണ്ടുവരാറുണ്ട്. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന മനഃശാസ്‌ത്രജ്‌ഞ ചികിത്സയുടെ സഹായത്തോടെ മാത്രമേ ഈ അവസ്‌ഥ പരിഹരിക്കാനാവൂ. ചിന്താവൈകല്യങ്ങള്‍, നിയന്ത്രിക്കാന്‍ സഹായിക്കുന്ന ‘ബൗദ്ധിക പെരുമാറ്റ ചികിത്സ’ (കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി) ഇവര്‍ക്ക് സഹായകരമാണ്.വിഷാദരോഗ വിരുദ്ധ ഔഷധങ്ങളും മനസിന്റെ വൈകാരിക സ്‌ഥിരത നിലനിര്‍ത്താന്‍ സഹായിക്കുന്ന മൂഡ് സ്‌റ്റെബിലൈസര്‍ മരുന്നുകളും ഇവര്‍ക്ക് പ്രയോജനപ്പെടും.