ബോളിവുഡിന് ഏറെ പ്രിയങ്കരരായ ദമ്പതിമാരാണ് സിദ്ധാർത്ഥും കിയാരയും. ഇവർ രണ്ടാളും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. അന്നുമുതൽ ഇവരുടെ പ്രണയസാഫല്യത്തിനും വിവാഹത്തിനും വേണ്ടി ബോളിവുഡ് ആരാധകർ കാത്തിരുന്നു. അവസാനം ബിഗ് സ്‌ക്രീനിലെ താരവിവാഹം കണക്കെ മാജിക്കലായി ജയ്സാൽമീരിലെ ആഡംബര റിസോർട്ടിലവെച്ച് ഇവർ വിവാഹിതരായി. അതിന് ശേഷവും കരിയറിന്റെ എല്ലാ തിരക്കുകളും ആസ്വദിക്കുകയാണ് ദമ്പതിമാർ.
സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കിടാറുണ്ട്.ഇപ്പോഴിതാ തങ്ങളുടെ ആദ്യ കർവചൗത്തിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരങ്ങൾ. രണ്ടുപേരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ദമ്പതികളുടെ ഫോട്ടോയിൽ അവർ പരസ്പരം പ്രണയപൂർവമായ നോട്ടമാണ് കൈമാറുന്നത്. ഫോട്ടോയിൽ, സിദ്ധാർഥ് കിയാരയെ നോക്കി പുഞ്ചിരിച്ചപ്പോൾ സന്തോഷവതിയായ കിയാര കർവചൗത്തിന്റെ ചടങ്ങുകളുടെ ഭാഗമായുള്ള ചന്നിയിലൂടെ സിദ്ധാർത്ഥിനെ നോക്കുന്നുണ്ടായിരുന്നു.
ചന്ദ്രനെ കണ്ടതിന് ശേഷം മട്ടുപ്പാവിൽ ചടങ്ങുകൾ നടത്തുകയായിരുന്നു ഇവർ. അമൂല്യമായ നിമിഷം പങ്കുവെച്ചുകൊണ്ട് സിദ്ധാർത്ഥ് ചില ഇമോജികൾക്കൊപ്പം “അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് ക്യാപ്ഷൻ നൽകി.പിങ്ക് സൽവാർ സ്യൂട്ടായിരുന്നു കിയാര ധരിച്ചത്. ഉത്സവ സീസണിൽ മെറൂൺ നിറത്തിലുള്ള കുർത്തയാണ് സിദ്ധാർത്ഥ് ധരിച്ചിരുന്നത്.കരിയറിലും നല്ല തിരക്കിലാണ് താരങ്ങൾ. യോദ്ധയിലാണ് സിദ്ദാർത്ഥ് അടുത്തതായി അഭിനയിക്കുന്നത്. ഇതിനുപുറമെ, രോഹിത് ഷെട്ടിയുടെ ഇന്ത്യൻ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിലൂടെയാണ് താരം ഡിജിറ്റൽ അരങ്ങേറ്റം നടത്തുന്നത്. രാം ചരണിനൊപ്പം ഗെയിം ചേഞ്ചർ, ഹൃത്വിക് റോഷനൊപ്പം വാർ 2 എന്നീ ചിത്രങ്ങളിലാണ് കിയാര അഭിനയിക്കുന്നത്.