Health

ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതൽ രാവിലെ 7 മണിക്കും 11 മണിക്കും ഇടയില്‍; എന്തുകൊണ്ടെന്ന് കാർഡിയോളജിസ്റ്റ്

ന്യുഡൽഹി: ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022-ൽ ഏകദേശം 19.8 ദശലക്ഷം ആളുകൾ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം മരണപ്പെട്ടു, ഇത് ലോകമെമ്പാടുമുള്ള മരണങ്ങളുടെ ഏകദേശം 32% വരും. ഇതിൽ 85% മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ് സംഭവിച്ചത്. ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും എത്തിക്കുന്ന ഒരു ധമനിയിൽ തടസ്സമുണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

ഇത് പല കാരണങ്ങൾകൊണ്ടും സംഭവിക്കാം. ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സമ്മർദ്ദമല്ലെന്ന് കാർഡിയോളജിസ്റ്റായ ഡോ. സഞ്ജയ് ഭോജ്‌രാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ‘നിങ്ങളുടെ പ്രഭാതങ്ങൾ നിങ്ങളുടെ ഹൃദയത്തിന് അപകടസാധ്യതയുള്ള സമയമാണ്’ എന്നാണ് അദ്ദേഹം പറയുന്നത്.