മാതളം എന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മാതളം ഇരുമ്പിന്റേയും വിറ്റാമിന്‍ സി-യുടേയും കലവറയാണ്. അതിനാലിത് ഹീമോഗ്ലോബിന്‍ ഉത്പാദനത്തെയും ആഗിരണത്തെയും പ്രോത്സാഹിപ്പിക്കുന്നു. സൂര്യനില്‍ നിന്നുള്ള കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് മാതളം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ഒരു മാതളം വീതം ദിവസവും കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം…..
മെച്ചപ്പെട്ട ദഹനം – മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകള്‍ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകാനും ഇതു സഹായിക്കും. മാതളത്തില്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന പ്രീബയോട്ടിക്കുകള്‍ ഉണ്ട്. ഇത് മലബന്ധം, ബ്ലോട്ടിങ്ങ് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ അകറ്റും.
ചെറുപ്പമാകും – മാതളത്തിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സീകരണ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍, വരകള്‍ ഇവ കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊളാജന്റെ ഉല്‍പ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും.
* മെച്ചപ്പെട്ട പ്രതിരോധശക്തി – മാതളത്തില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ പ്രതിരോധിച്ച് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. മാതളത്തിന്റെ ആന്റിമൈക്രോബിയല്‍ ആന്റി വൈറല്‍ ഗുണങ്ങള്‍ ജലദോഷവും പനിയും ഉള്‍പ്പെടെയുള്ളവയെ ഫലപ്രദമായി തടയുന്നു.
ആരോഗ്യമുള്ള ഹൃദയം – മാതളത്തില്‍ ശക്തിയേറിയ പോളിഫിനോളുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്. പ്രത്യേകിച്ച് പ്യൂനികാലജിന്‍. ഇത് ഇന്‍ഫ്‌ലമേഷനും രക്തസമ്മര്‍ദ്ദവും കുറയ്ക്കും. മാതളത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു.
ഓര്‍മ്മ ശക്തി മെച്ചപ്പെടും – മാതളം പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. ആന്റിഓക്‌സിഡന്റുകള്‍, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളില്‍ നിന്നു സംരക്ഷിക്കും. അള്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഫിറ്റ്‌നസ് നിലനിര്‍ത്തും – കാലറി വളരെ കുറഞ്ഞതും നാരുകള്‍ (fiber) ധാരാളം അടങ്ങിയതുമായ പഴമാണ് മാതളം. ഇത് ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തും. വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഇല്ലാതാക്കാനും മാതളം കഴിക്കുന്നതിലൂടെ സാധിക്കും. മാതളത്തിന്റെ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കായിക താരങ്ങള്‍ക്കും ഫിറ്റ്നെസ് ആഗ്രഹിക്കുന്നവര്‍ക്കും ഗുണം ചെയ്യും. പേശിവേദന കുറയ്ക്കാനും വര്‍ക്കൗട്ടിനുശേഷം വേഗം റിക്കവര്‍ ചെയ്യാനും ഇത് സഹായിക്കും.