Healthy Food

അരിയോ ഗോതമ്പോ മില്ലറ്റോ കൂടുതൽ നല്ലത്? അറിയാം മില്ലെറ്റുകളുടെ ആരോഗ്യഗുണങ്ങള്‍

എല്ലാവര്‍ക്കും മില്ലറ്റു് എന്ന ചെറുധാന്യങ്ങളെക്കുറിച്ച് അറിയാവുന്നതാണ്. റാഗി എന്ന പഞ്ഞപ്പുല്ല് കുഞ്ഞുങ്ങള്‍ക്ക് എത്രയോ കാലമായി നാം കൊടുക്കുന്നു?. മലയാളിയുടെ പതിവു പ്രഭാത ഭക്ഷണമായ ഇഡ്ഡലിയും ദോശയുമൊക്കെ മില്ലറ്റുകൊണ്ടും ഉണ്ടാക്കാം. ഈ പറഞ്ഞ മില്ലറ്റിന് ഇഷ്ടക്കാരും ഏറെയാണ്. എന്നാല്‍ ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയാമോ?

റാഗി പോലുള്ള മില്ലറ്റില്‍ കൂടുതല്‍ അളവില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. പല മില്ലറ്റിനും അരിയെക്കാള്‍ കൂടുതല്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്.പ്രമേഹം ഉള്ളവര്‍ക്കും വണ്ണം കുറയ്ക്കാനുമൊക്കെ മിതമായ അളവില്‍ മാത്രം മില്ലറ്റുകള്‍ ഉപയോഗിക്കുന്നതാവും നല്ലതെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരഭാരം, ബിഎംഐ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ മില്ലറ്റ് സഹായകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ, മില്ലറ്റ് സാധാരണയായി പയർവർഗ്ഗങ്ങൾക്കൊപ്പമാണ് കഴിക്കുന്നത്.

ശരീരത്തില്‍ ആവശ്യമായ ഫൈബറും മില്ലറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു.എന്നാല്‍ ഈ മിലറ്റിന് കൂടുതല്‍ പ്രാധാന്യം ലഭിക്കാത്തതിന് പിന്നാല്‍ കാരണങ്ങളുമുണ്ട്. ഗോതമ്പും അരിആഹാരങ്ങളുമായി മനുഷ്യര്‍ പൊരുത്തപെട്ടുകഴിഞ്ഞു. ശീലം മാറുക മലയാളിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. രുചിയാണ് രണ്ടാമത്തെ കാരണം . മില്ലറ്റുകള്‍ക്ക്‌ ഒരു പ്രത്യേകമായ രുചിയാണ്. അതിനെ അക്വാടേസ്ര്റ്റ് എന്നാണ് പറയുന്നത്. തുടരെ കഴിക്കുമ്പോള്‍ അത് ഇഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് അരി, ഗോതമ്പ് ഭക്ഷണങ്ങള്‍ നിയന്ത്രിച്ച് മില്ലറ്റുകടി ശീലമാക്കുക. കാരണം മില്ലറ്റ് ഭാവിയിലേക്കുള്ള ഒരു കരുതലാണ്.