Celebrity

മനസാക്ഷിയില്ലാത്ത ആളല്ല താന്‍; വീഡിയോ ചെയ്തത് ജോലിയുടെ ഭാഗമായി; വിമര്‍ശനത്തിന് മറുപടിയുമായി ലിന്റു

നടിയെന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറെന്ന നിലയിലും പ്രിയങ്കരിയാണ് ലിന്റു റോണി. താരം പങ്കുവക്കുന്ന പല വീഡിയോയും വൈറലാകാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്ത സമയത്ത് ലിന്റു പങ്കുവച്ച വീഡിയോ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. നാട്ടില്‍ ഇതുപോലെ ഒരു വിപത്ത് നടക്കുമ്പോല്‍ എങ്ങനെ റീല്‍സ് ഇടാന്‍ സാധിക്കുന്നുവെന്നായിരുന്നുചോദ്യം . ഇപ്പോഴിതാ എല്ലാ വിമര്‍ശനത്തിനും മറുപടി നല്‍കിയിരിക്കുകയാണ് ലിന്റു.

താന്‍ ചെയ്തത് ജോലിയുടെ ഭാഗാണെന്നും എല്ലാവരും ജോലി ചെയ്യുന്നത് കുടുംബം പോറ്റാനാണെന്നും അതില്‍ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മറുപടി.
താന്‍ മനസ്സാക്ഷിയില്ലാത്ത ആളല്ലായെന്നും ജോലിയുടെ ഭാഗമായി വീഡിയോ ചെയ്യേണ്ടി വന്നതാണെന്നും ലിന്റു പറഞ്ഞു.

ഇത്തരത്തില്‍ വിമര്‍ശിക്കുന്നവരോട് പുച്ഛം മാത്രമാണ്. റീല്‍സ് കണ്ട് സ്‌ക്രോള്‍ ചെയ്ത് കമന്റിടുന്ന സമയം മതിയല്ലോ മുട്ടുകുത്തിയിരുന്ന് പ്രാര്‍ഥിക്കാന്‍,
നിങ്ങളത് ചെയ്യുന്നുണ്ടോ? നിങ്ങള്‍ കള്ളുകുടിക്കാന്‍ ചെലവാക്കുന്ന പൈസ അവര്‍ക്ക് കൊടുക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും കമന്റിട്ടവര്‍ക്ക് നേരെ ഉന്നയിക്കുന്നുണ്ട്.

തനിക്കിപ്പോള്‍ അങ്ങോട്ട് വരാന്‍ പറ്റുന്ന സാഹചര്യമല്ലായെന്നും തനിക്ക് കഴിയുന്ന കാര്യങ്ങള്‍ ഇവിടെ ഇരുന്ന് ചെയ്യുന്നുണ്ടെന്നും ലിന്റു പറഞ്ഞു. വയനാടിന് വേണ്ടി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞ് ലൈക്സ് കൂട്ടേണ്ട ആവശ്യം തനിക്കില്ലെന്നും താരം പറഞ്ഞു.