27 വര്‍ഷം മുമ്പ് എട്ട് വയസ്സുള്ളപ്പോള്‍ മൂന്ന് തവണ ‘മരിച്ച’ ഒരാള്‍ ഇപ്പോള്‍ ആ നിമിഷങ്ങളില്‍ അനുഭവിച്ചതെല്ലാം പങ്കിടുന്നു. നോര്‍ത്ത് കരോലിനയിലെ പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ലാന്‍ഡനും മാതാപിതാക്കളും ദാരുണമായ കാര്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷേ അതിന് മുമ്പ് താന്‍ മൂന്ന് തവണ മരിച്ചിരുന്നതായിട്ടാണ് അവകാശവാദം.
മരണത്തിന് ശേഷം താന്‍ അപകടത്തില്‍ മരിച്ച തന്റെ പിതാവിനെയും ഒരിക്കലും ജനിക്കാന്‍ കഴിയാതെ പോയ തന്റെ പിതാവിന്റെ കൂട്ടുകാരനെയും രണ്ടു സഹോദരങ്ങളെയും കണ്ടതായും ഇയാള്‍ പറയുന്നു. ഒരു ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വര്‍ക്കിനോട് സംസാരിക്കുമ്പോഴാണ് ഇയാള്‍ തന്റെ വിചിത്രാനുഭവം വിവരിച്ചത്.
ഒരു ജംഗ്ഷനില്‍ വെച്ച് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പിതാവ് കെംപ് തല്‍ക്ഷണം മരിച്ചു. ആബുലന്‍സുമായി രക്ഷപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോള്‍ അമ്മ ജൂലി കെമ്പിനെ മാത്രമാണ് കണ്ടെത്തിയത്. അവര്‍ അവളെ രക്ഷപ്പെടുത്തി. ലാന്‍ഡന്‍ അവിടെ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല.
പിതാവിന്റെ പിന്നിലായിരുന്നു ലാന്‍ഡന്‍. എന്നാല്‍ ഒരു ഷൂസ് കണ്ടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ മൂന്നാമത്തെയാളുടെ സാന്നിദ്ധ്യം മനസ്സിലാക്കുകയും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ പരതുകയും ചെയ്തു. ”കാറിന്റെ ഡ്രൈവറുടെ വശത്ത് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അവര്‍ക്ക് അവന്റെ മൃതദേഹം കാണാന്‍ കഴിഞ്ഞില്ല,” അമ്മ ജൂലി കെംപ് ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു.
”ലാന്‍ഡന്റെ ഷൂ കണ്ട രക്ഷാപ്രവര്‍ത്തകര്‍ കുറേക്കൂടി വിശദമായ തിരച്ചില്‍ നടത്തി ലാന്‍ഡനെ കണ്ടെത്തി പുറത്തെടുത്തു. അയാള്‍ക്ക് ശ്വാസോഛ്വാസം ഉണ്ടായിരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ വേണ്ട പരിപാലനം നല്‍കി അയാളെ പുനരുജ്ജീവിപ്പിക്കുകയും കരോലിനാസ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അതേ ദിവസം തന്നെ തന്റെ മകന്‍ രണ്ട് തവണ കൂടി ‘മരിച്ചു’ എന്നും ജൂലി പറയുന്നു. രണ്ടാഴ്ചയോളം ലാന്‍ഡന്‍ കോമയില്‍ ആയിരുന്നു. പിന്നീട് ലാന്‍ഡന്‍ ഉറക്കമുണര്‍ന്നപ്പോള്‍ അച്ഛന്‍ മരിച്ച വിവരം അമ്മ പറഞ്ഞു. എന്നാല്‍ മരണത്തോടടുത്ത അനുഭവത്തെ തുടര്‍ന്ന് പിതാവിനെ സ്വര്‍ഗത്തില്‍ കണ്ടതായി ലാന്‍ഡന്‍ പറഞ്ഞു. ”ഒരു മാസത്തിനുള്ളില്‍ അന്തരിച്ച എന്റെ അച്ഛനെയും അവന്റെ സുഹൃത്തിനെയും കാണാന്‍ കഴിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു,” ലാന്‍ഡന്‍ പറഞ്ഞു.
ലാന്‍ഡണ്‍ ജനിക്കുന്നതിന് മുമ്പ് അവന്റെ അമ്മയ്ക്ക് രണ്ട് തവണ ഗര്‍ഭം അലസിപ്പോയിരുന്നു. ജൂലിയുടെ ‘മറ്റ് രണ്ട് കുട്ടികളെ’ താന്‍ കണ്ടതായി ലാന്‍ഡണ്‍ പറയുന്നു. ഒരിക്കലും ജനിച്ചിട്ടില്ലാത്ത തന്റെ രണ്ട് സഹോദരങ്ങളെക്കുറിച്ച് തന്റെ കുടുംബം ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ലെന്നും ലാന്‍ഡന്‍ പറയുന്നു. ആരും എന്നോട് പറഞ്ഞില്ലെങ്കിലും അവര്‍ എന്റെ സഹോദരങ്ങളാണെന്ന് എനിക്കറിയാമായിരുന്നു. സ്വര്‍ഗത്തില്‍ ആയിരിക്കുമ്പോള്‍, ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്തങ്ങളെ അറിയാമെന്നോ അല്ലെങ്കില്‍ എല്ലാവരും ആരാണെന്ന് നിങ്ങള്‍ക്കറിയാമെന്നോ ഞാന്‍ ഊഹിക്കുന്നു. ഓരോ തവണ മരിക്കുമ്പോഴും തനിക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു ഉണ്ടായതെന്നും ലാന്‍ഡന്‍ പറഞ്ഞു.
