Healthy Food

കാന്‍സറിന്റെ സാധ്യത കുറയ്ക്കും, അറിയാം ഹേസല്‍നട്ടിന്റെ ആരോഗ്യഗുണങ്ങള്‍

നട്‌സുകള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ , വൈറ്റമിനുകല്‍, ധാതുക്കള്‍ ഇവയെല്ലാം അടങ്ങിയട്ടുണ്ട്.കൊളസ്‌ട്രോള്‍ കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ലഘുഭക്ഷണമായും വിഭവത്തില്‍ ചേര്‍ത്തും ഇവ കഴിക്കാം. ബദാം, ഹേസല്‍ നട്ടം, വാള്‍നട്ട്, കാഷ്യൂനട്ട് തുടങ്ങി പല നട്‌സുകളുമുണ്ട്.

വെണ്ണയുടെ സ്വാദും നേരിയ മധുരവുമുള്ള ഹേസല്‍ നട്ട് മധുരവും പുളിയുമുള്ള വിഭവങ്ങളില്‍ ഉപയോഗിക്കുന്നു. മോണോസാച്ചുറേറ്റഡ് ഫാറ്റുകളുടെ മികച്ച ഉറവിടമാണിത്. നാരുകള്‍ ധാരാളം അടങ്ങിയ ഹേസല്‍ നട്ടില്‍ വൈറ്റമിന്‍ ഇ, കോപ്പര്‍, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

ഹേസല്‍ നട്ട് ആന്റിഒക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയട്ടുണ്ട് വൈറ്റമിന്‍ ഇ യുടെയും മാഗ്നീസിന്റെയും സാന്നിധ്യം കാന്‍സര്‍ കോശങ്ങലുടെ വളര്‍ച്ച തടയുന്നു. ഫ്രീറാഡികളുകളെയും ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ നിര്‍വീര്യമാകും.

നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്ന മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റ് ഹേസല്‍ നട്ടില്‍ ധാരാളമായുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഹേസല്‍നട്ട് ഓക്‌സീകരണ സമ്മര്‍ദ്ദത്തില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. വിറ്റമിന്‍ ഇ പോലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇതിന് ആന്റി ഇന്‍ഫ്‌ളമെറ്ററി ഗുണങ്ങളുമുണ്ട്.പതിവായി ഹേസല്‍നട്ട് ഉപയോഗിക്കുന്നത് ശരീരത്തിലെ ഇന്‍ഫ്‌ളേമേറ്റരി സുചകങ്ങളെ കുറയ്ക്കുന്നു.സന്ധിവാതം, ഹൃദ്രോഹം തുടങ്ങിയ രോഗങ്ങളെ തടയും.

ദഹനം മെച്ചപ്പെടുത്താനായി ഹേസല്‍ നട്ട് സഹായിക്കും. മലബന്ധവും ഇററ്റബിള്‍ ബവല്‍ സിന്‍ഡ്രോമും തടയാനും ഇത് കഴിക്കുന്നത് സഹായകമാകും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. ഇതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. മഗ്നീഷ്യം പോലുള്ളവ പോഷകങ്ങള്‍ അടങ്ങിയട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് തടയിടുന്നു.

ഹേസല്‍നട്ട് , മഗ്നീഷ്യത്തിന്റെയും കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും മികച്ച ഉറവിടമാണ്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അതിനാല്‍ ഹേസല്‍നട്ട് കഴിക്കുന്നത് ഓസ്റ്റിയോ പോറോസിസിനും എല്ലുകള്‍ക്ക് പൊട്ടല്‍ ഉണ്ടാകുന്നതിനും ഉള്ള സാധ്യത കുറയ്ക്കും.