Oddly News

ദൈവം ഉണ്ടെന്ന് ഗണിത ശാസ്ത്ര തത്വങ്ങളാൽ തെളിയിക്കാമെന്ന് ഹാർവഡിലെ ‘ചാക്കോ മാഷ്’

ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാന്‍ഗണിത ശാസ്ത്ര സൂത്രവാക്യങ്ങൾക്ക് കഴിയുമോ? ഹാർവഡ് ആൻഡ് സ്മിത് സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതി ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായ ഡോ വില്ലി സൂൺ ഗണിതശാസ്ത്ര സമവാക്യം ദൈവത്തിന്റെ അസ്തിത്വത്തിന്റെ ആത്യന്തിക തെളിവാകാമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്.

സിദ്ധാന്തത്തിന്റെ കാതല്‍ ഫൈന്‍ട്യൂണിങ് വാദമാണ്. ലളിതമായി പറയുകയാണെങ്കില്‍ പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങള്‍ ജീവനെ പിന്തുണയ്ക്കുന്നതിനായി വളരെ കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു. ബുദ്ധിമാനായ ഒരു ഡിസൈനറുടെ അസ്തിത്വത്തിനെ സൂചിപ്പിക്കുന്നതാണ് ഈ സൂക്ഷ്മ ക്രമീകരണമെന്ന് ഡോ സൂണും മറ്റുള്ളവരും വാദിക്കുന്നു.

ആന്റ്മാറ്ററിന്റെ അസ്തിത്വം പ്രവചിച്ച ഗണിത ശാസ്ത്രജ്ഞനായ പോള്‍ ഡിറാക്കാണ് ആദ്യം ഈ സമവാക്യംഅവതരിപ്പിച്ചത്. പല കോസ്മിക് ആക്റ്റിവിറ്റികളും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതുപോലെ ഇത്ര കൃത്യമായി മാറ്റമില്ലാതെ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും ഗവേഷകരെയും ആശയകുഴപ്പത്തിലാക്കുന്നതാണെന്ന് ഫൈന്‍ ട്യൂണിങ് വിവാദം പിന്തുണയ്ക്കുന്ന ഈ ശാസ്ത്രജ്ഞർ വാദിക്കുന്നത്. ഗുരുത്വാകര്‍ഷണമില്ലാത്ത സ്‌പേസ് ടൈമിലെ അടഞ്ഞ വക്രതയുടെ ആശയവും വില്‍ സൂണ്‍പങ്കുവച്ചു.

ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ഉദാഹരണങ്ങളാണെന്ന് സൂണ്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകളിലും മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനത്തിനെ നിഷേധിക്കുന്നതിലും സൂണ്‍ വളരെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ഈ അവകാശവാദങ്ങള്‍ തീര്‍ച്ചയായും ശാസ്ത്ര , ദൈവശാസ്ത്ര സമൂഹത്തിന്റെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കായിരിക്കും വഴിയൊരുക്കുക. എന്നാല്‍ ബദല്‍ ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെന്നും വിമര്‍ശകര്‍ വാദിക്കുന്നു. തങ്ങളുടെ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറ നല്‍കുന്നതായി വിശ്വാസികളും കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *