Celebrity

ഡേറ്റിംഗ് ഉർവശി റൗട്ടേല മുതൽ ഇഷാ ഗുപ്ത വരെ- ആദ്യകാഴ്ചയില്‍ തന്നെ നടാഷയില്‍ വീണുപോയ ഹര്‍ദിക്…

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരികളും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതുമെല്ലാം ഇന്ത്യന്‍ സെലിബ്രിട്ടി വേള്‍ഡില്‍ അത്ര പുതിയ കാര്യങ്ങളല്ല. ഇക്കാര്യത്തില്‍ ഏറ്റവും പുതിയതായി എത്തിയിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാങ്കോവിച്ചിന്റെയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാനപ്പെട്ട സംസാരവിഷയം.

ആറ് മാസമായി ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന ഇരുവരും പിരിഞ്ഞതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അക്കാര്യത്തില്‍ ഏറെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ കഥകളില്‍ ഹര്‍ദിക്കിന്റെ വിശ്വാസവഞ്ചനയെക്കുറിച്ചും ഊഹാപോഹങ്ങളുണ്ട്. ദീര്‍ഘനാളത്തെ ഡേറ്റിംഗിന് ശേഷമാണ് ഹര്‍ദിക് നടാഷയെ വിവാഹം കഴിച്ചത്. പെട്ടെന്നൊരുനാള്‍ പ്രണയത്തിലായ ഇരുവരും അതേ വേഗത്തില്‍ വിവാഹിതരുമായി.

അതേസമയം ഹര്‍ദിക്കിന്റെ ആദ്യ കാമുകിയായിരുന്നില്ല നടാഷ. സൂപ്പര്‍മോഡലിനെ പ്രണയിക്കും മുമ്പ് ഹര്‍ദിക് നിരവധി നടിമാരുമായി ഡേറ്റിംഗ് നടത്തയതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള മോഡലായ ലിഷ ശര്‍മ്മയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ പൊതു ബന്ധം. എന്നിരുന്നാലും, 2017-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ക്രിക്കറ്റ് താരം ബിഗ് ബോസ് 7 ഫെയിം എല്ലി അവ്റാമുമായി ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പരന്നിരുന്നു. 2017 ഡിസംബറില്‍ ഹാര്‍ദിക്കിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തില്‍ എല്ലിയും പങ്കെടുത്തതായി റിപ്പോര്‍ട്ട്. എന്നിരുന്നാലും, 2018-ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

എല്ലിക്ക് ശേഷം ഹാര്‍ദിക് ബോളിവുഡ് നടി ഇഷ ഗുപ്തയുമായി ഡേറ്റിംഗ് നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇരുവരും ബന്ധം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനുപുറമെ, ഉര്‍വശി റൗട്ടേലയുമായും ഹാര്‍ദിക്കിന് ബന്ധമുണ്ടായിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുമ്പോള്‍, ഹാര്‍ദിക്കും ഉര്‍വ്വശിയും തങ്ങള്‍ ‘നല്ല സുഹൃത്തുക്കള്‍’ മാത്രമാണെന്ന് പറഞ്ഞു.

2018 ലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. മുംബൈയില്‍ ഇരുവരും തങ്ങളുടെ സുഹൃത്തുക്കളുമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാകുകയായിരുന്നെന്നാണ് നടാഷ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഹര്‍ദികിന്റെ വ്യക്തിത്വമാണ് തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്ന് നടാഷ പറഞ്ഞു. പാര്‍ട്ടിയില്‍ എന്റേയും ഹര്‍ദികിന്റെയും ഒരു പൊതുഫ്രണ്ട് ഉണ്ടായിരുന്നു. ഹര്‍ദിക് എത്തിയത് ഒരു തൊപ്പിയൊക്കെ വെച്ചാണ. തിളങ്ങുന്ന ഒരു ഷാള്‍ അദ്ദേഹം ധരിച്ചിരുന്നു. ഇന്ത്യയില്‍ വര്‍ഷങ്ങളോളം താമസിച്ചിട്ടുള്ള താന്‍ അങ്ങിനെ പ്രത്യേകതയുള്ള ഒരാളെ ഇന്ത്യയില്‍ കണ്ടിട്ടേയില്ലായിരുന്നു. ഒരാളെ ആദ്യമായി കാണുമ്പോള്‍ നമ്മള്‍ കൈ കൊടുക്കാറുണ്ട്. പക്ഷേ പേരു പോലും അറിയാത്ത അദ്ദേഹം വന്ന് എന്നെ ആലിംഗനം ചെയ്തു. അയാളെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ച.” നടാഷ വെളിപ്പെടുത്തുന്നു.

”ഞാന്‍ ഇരിക്കുകയായിരുന്നു. എനിക്ക് നടാഷയോട് സംസാരിക്കണമായിരുന്നു. അവള്‍ കാണാന്‍ അതിസുന്ദരിയായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഞാന്‍ അവളില്‍ വീണു.” ഹര്‍ദിക് നടാഷയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞു. ഇരുവരും ഡേറ്റിംഗില്‍ ഏര്‍പ്പെട്ടു. 2020 ജനുവരി 1 ന് ദുബായില്‍ വെച്ച് നടാഷയോട് ഹര്‍ദിക് വിവാഹാലോചന നടത്തി. പിന്നീട് കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് ഇരുവരും വിവാഹവും കഴിച്ചു. അതേ വര്‍ഷം ജൂലൈയില്‍ ഇരുവര്‍ക്കും അഗസ്ത്യാ പാണ്ഡ്യ പിറന്നു. 2023 ല്‍ ഉദയ്പൂരില്‍ ഇരുവരും വീണ്ടും ഒരു വിവാഹചടങ്ങ് നടത്തുകയും ചെയ്തു.