മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്.
അമ്മുവെന്ന് വിളിയ്ക്കുന്ന അഹാനയുടെ 28-ാം ജന്മദിനത്തില്‍ ചേച്ചിയ്ക്ക് ആശംസയുമായി എത്തിയിരിയ്ക്കുകയാണ് ഹന്‍സിക. 2010-ലെയും ഇപ്പോഴത്തേയും ഇരുവരുടേയും നിമിഷങ്ങള്‍ ചേര്‍ത്ത് വെച്ചുള്ള വീഡിയോയാണ് ഹന്‍സിക പങ്കുവെച്ചത്. ” കുഞ്ഞു ശബ്ദങ്ങളും തമാശകളും കൊണ്ട് എന്നെ രസിപ്പിയ്ക്കുന്ന നിനക്ക് ജന്മാദിനാശംസകള്‍ അമ്മു. നമ്മളുടെ ബന്ധം എന്നും ഇതുപോലെ നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക് നിന്റെ പുതിയ ഹെയര്‍കട്ട് ഇഷ്ടമായി. മാത്രമല്ല, ഞാന്‍ നിന്റെ ആരാധക ആയിരിയ്ക്കുന്നു. എന്നെക്കാള്‍ പത്ത് വയസ് മൂത്ത എന്റെ അഹാനയ്ക്ക് ആശംസകള്‍ ” – എന്നാണ് വീഡിയോ പങ്കുവെച്ച് ഹന്‍സിക കുറിച്ചിരിയ്ക്കുന്നത്.
ഹന്‍സികയ്ക്ക് മറുപടി പോസ്റ്റുമായി അഹാനയും എത്തിയിട്ടുണ്ട്. ” തീര്‍ച്ചയായും നമ്മളുടെ ബന്ധം എപ്പോഴും ഇതുപോലെയായിരിക്കും എന്റെ മാലാഖ തുണ്ടാപ്പി. എന്താടാ നീ എന്റെ ഫാന്‍ ആണെന്നോ ?. ഞാനാണ് നിന്റെ ഏറ്റവും വലിയ ആരാധക. ഞാന്‍ എപ്പോഴും നിന്നോട് കുഞ്ഞുങ്ങളുടെ ശബ്ദത്തില്‍ തന്നെ സംസാരിക്കും” – എന്നാണ് അഹാന കുറിച്ചത്. പോസ്റ്റിന് താഴെ അന്തം വിട്ട് നില്‍ക്കുന്ന ഇമോജിയുമായി അഹാനയുടെ മറ്റൊരു സഹോദരി ഇഷാനി കൃഷ്ണയും കമന്റ് ചെയ്തിട്ടുണ്ട്.