Celebrity

ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഒരു എതിരാളിയോ ? വൈറല്‍ ഗാനത്തിന് ഗ്ലാമര്‍ നൃത്തവുമായി ഹന്‍സിക

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്.

താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഗംഭീര നൃത്തവുമായി എത്തിയിരിയ്ക്കുകയാണ് ഹന്‍സിക. ശ്രേയ ഘോഷല്‍ പാടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് തകര്‍ത്ത് ഡാന്‍സ് ചെയ്ത ഇമ്മി ഇമ്മി… എന്ന വൈറല്‍ ഗാനത്തിനാണ് ഗ്ലാമര്‍ നൃത്തവുമായി ഹന്‍സിക എത്തിയിരിയ്ക്കുന്നത്. ചടുലമായ നൃത്തം കൊണ്ട് ആരാധകരുടെ മനംകവര്‍ന്നിരിയ്ക്കുകയാണ് ഹന്‍സിക.

നിരവധി പേരാണ് നൃത്തത്തിന് കമന്റുമായി എത്തിയിരിയ്ക്കുന്നത്. ദൈവമേ.. ഈ ഗാനത്തിന്റെ ഏറ്റവും ബെസ്റ്റ് വേര്‍ഷനാണ് ഇത്, ഈശ്വരാ ജാക്വലിന് ഒരു എതിരാളി വന്നല്ലോ…എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മുന്‍പും ഹാന്‍സിക ഇത്തരത്തിലുള്ള ഡാന്‍സ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/reel/C5VkxOoPKXM/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==