അള്‍ട്രാസൗണ്ടില്‍ വിചിത്രമായ ഒരു കാഴ്ച കണ്ടതിനെ തുടര്‍ന്ന് തന്റെ കുഞ്ഞിന് ‘ദൈവത്തിന്റെ കൈ’ അനുഗ്രഹം ലഭിച്ചതായി വിശ്വസിച്ച് കെന്റക്കിയിലെ ഒരു സ്ത്രീ. 32-ആഴ്ചത്തെ സ്‌കാനില്‍ ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ തലയില്‍ ഒരു വലിയ കൈ തഴുകുന്നത് പോലെയുള്ള ദൃശ്യമാണ് കാണുന്നത്. എട്ട് മാസം ഗര്‍ഭിണിയായ അമാന്‍ഡ ഫോസ്റ്റര്‍ ഒരു ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചത്.
ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിന് ശേഷം, കുഞ്ഞിന്റെ മേല്‍ കൈ വയ്ക്കാന്‍ ആവശ്യപ്പെട്ട് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് 33 കാരി പറഞ്ഞു. കുഞ്ഞിന് ജീവന്‍ അപകടത്തിലാക്കുന്ന വിധം ഹൃദയത്തില്‍ നിന്ന് ശരീരത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ഹൃദയത്തിന്റെ ഭാഗങ്ങള്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഒരു പ്രശ്നമുണ്ടായിരുന്നു.
അള്‍ട്രാസൗണ്ട് ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്, ആളുകള്‍ ചിത്രം കണ്ട് അത്ഭുതം എന്നാണ് വിശേഷിപ്പിക്കുന്നത്. അള്‍ട്രാസൗണ്ട് സമയത്ത് ഇത് കുഞ്ഞിന്റെ കൈയാണെന്ന് മറ്റുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ ഭീതിയെത്തുടര്‍ന്ന് തങ്ങളുടെ മകനെ സംരക്ഷിച്ചത് ദൈവമാണെന്ന് ഫോസ്റ്ററും അവളുടെ ഭര്‍ത്താവ് കൈലും വിശ്വസിക്കുന്നു. ‘ഞങ്ങള്‍ തനിച്ചും മറ്റു പലരോടുമൊപ്പം പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ഒരു സ്പെഷ്യലിസ്റ്റിനെ കണ്ടപ്പോള്‍ അവന്റെ പ്രശ്‌നം മാറി.’ ഫോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
നേരത്തേ കുഞ്ഞിന്റെ കിഡ്‌നി ശരിയായി വികസിക്കാതിരിക്കുമ്പോഴോ കാണാതാവുമ്പോഴോ ഉണ്ടാകുന്ന അവസ്ഥയായ പോട്ടേഴ്‌സ് സിന്‍ഡ്രോം 18 ആഴ്ചയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോസ്റ്ററിന് അവളുടെ ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടിരുന്നു. അതിന് ശേഷം പേര്‍ട്ടറിന് പിന്നീട് രണ്ട് പെണ്‍കുട്ടികളുണ്ടായി. പിന്നീടായിരുന്നു വീണ്ടും ഒരു ആണ്‍കുട്ടിയുണ്ടായത്.