Hollywood

ഹാലിബെറിയുടെ രസികന്‍ ‘ഹാപ്പി മദേഴ്‌സ്‌ഡേ’; നടിയുടെ നഗ്നചിത്രം പങ്കുവെച്ച് കാമുകന്‍ ഹണ്ട്

മാതൃദിനത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ഹാലിബെറിയുടെ ഒന്നാന്തരം നൂഡ് ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് കാമുകനും സംഗീതജ്ഞനുമായ വാന്‍ഹണ്ട്. 54 കാരനായ സംഗീതജ്ഞന്‍ ഞായറാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അതിശയിപ്പിക്കുന്ന നടിയുടെ നഗ്‌ന ഫോട്ടോ പോസ്റ്റ് ചെയ്തു, അവളുടെ വീടിന്റെ കിടപ്പുമുറി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന നിലയിലുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.

ഓസ്‌ക്കര്‍ ജേതാവായ 57 കാരിയുടെ ഇരുമ്പുറെയിലിംഗിന്റെ മാത്രം മറയില്‍ പിന്‍തിരിഞ്ഞു നോക്കുന്ന നിലയിലുള്ള ചിത്രമാണ് കാമുകന്‍ പങ്കുവെച്ചത്. ഫോട്ടോ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഹാലിബെറി തന്നെ പങ്കിട്ട നഗ്‌നചിത്രവുമായി ഫോട്ടോയ്ക്ക് സാമ്യമുണ്ട്. ‘ഞാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ ചെയ്യുന്നു’ എന്നാണ് നടി ഫോട്ടോയ്ക്ക് ഇട്ടിരിക്കുന്ന അടിക്കുറിപ്പ്.

ഹാലെ തന്റെ ജന്മദിനം ആഘോഷിച്ചതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഹണ്ടിന്റെ കണ്ണഞ്ചിപ്പിക്കുന്ന പോസ്റ്റ് വരുന്നത്. 2020 ലാണ് നടി ഹണ്ടുമായുള്ള ബന്ധം നടി പുറത്തുവിട്ടത്. കഴിഞ്ഞ സെപ്തംബറില്‍ ഇരുവരുടേയും അനേകം ചിത്രങ്ങളും പ്രിയപ്പെട്ട നിമിഷങ്ങളും നടി തന്റെ ഇന്‍സ്റ്റാ പേജിലൂടെ പങ്കു വെച്ചിരുന്നു. ഹാലിബെറി രണ്ട് കുട്ടികളുടെ അമ്മയും വാന്‍ ഒരു കുട്ടിയുടെ അച്ഛനുമാണ്.

ഒലിവിയര്‍ മാര്‍ട്ടിനെസുമായുള്ള വിവാഹത്തില്‍ നിന്ന് 16 വയസ്സുള്ള മകള്‍ നഹ്ല ഏരിയലയും ഗബ്രിയേല്‍ ഓബ്രിയില്‍ 10 വയസ്സുള്ള മകന്‍ മാസിയോ-റോബര്‍ട്ടും നടി പങ്കിടുന്നു. ഹണ്ട് തന്റെ കൗമാരക്കാരനായ മകന്‍ ഡ്രേക്കിന്റെ പിതാവാണ്. 2021 ഏപ്രിലില്‍ ലോസ് ഏഞ്ചല്‍സിലെ യൂണിയന്‍ സ്റ്റേഷനില്‍ നടന്ന 93-ാമത് അക്കാദമി അവാര്‍ഡിന്റെ റെഡ് കാര്‍പെറ്റില്‍ ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയില്‍ വന്നത്.