മുടി സംരക്ഷണം പോലെ തന്നെ മുടി സ്റ്റൈലായി കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍ എല്ലാവരും. ഭംഗിയായി വെട്ടിയിട്ട് കളര്‍ നല്‍കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പിങ്ക്, ഓറഞ്ച്, നീല നിറം മുതല്‍ വിബ്‌ജ്യോര്‍ വരെ പെണ്‍കുട്ടികള്‍ മുടിയിഴകളില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഹെയര്‍ കളറുകളിലെ കെമിക്കല്‍ എന്ന വില്ലനാണ് പലപ്പോഴും പെണ്‍കുട്ടികളെ ഈ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ അതിന് ഒരു പ്രതിവിധിയുമായി ഫാഷനിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ അടുക്കളയിലെല്ലാം കണ്ടുവരുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്തമായി മുടി കളര്‍ ചെയ്യാം. അത് എങ്ങനെയെന്ന് നോക്കാം…
- ലെമണ്‍ – മുടിയ്ക്ക് കറുപ്പ് കുറച്ച് ‘ബ്ലോണ്ട്’ നിറമാണ് വേണ്ടതെങ്കില്‍ ഈ ഡൈ ഉപയോഗിക്കാം. എന്നാല്‍ ലെമണ്‍ ഡൈ പെര്‍മനന്റ് ഡൈ ആണ്. ഏതാനും ദിവസങ്ങളോ ആഴ്ച്ചകളോ കഴിഞ്ഞാല്‍ ഈ നിറം പോവില്ല.
ലെമണ്‍ ഡൈ ഉപയോഗിക്കേണ്ട വിധം : ഒരു സ്‌പ്രേ ബോട്ടിലില്‍ നാരങ്ങ നീര് നിറക്കുക. ഇത് നിറം വേണ്ട മുടിയിഴകളിലേക്ക് സ്‌പ്രേ ചെയ്യുക. മുടി മുഴുവന്‍ ഈ നിറം വേണമെങ്കില്‍ നാരങ്ങ സ്‌പ്രേ ചെയ്ത ശേഷം ഒരു ചീപ്പ് കൊണ്ട് മുടി നന്നായി ചീകുക. മികച്ച ഫലത്തിനായി ഡൈ പുരട്ടിയ ശേഷം വെയില്‍കൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.
- കാരറ്റ് – മുടിക്ക് റെഡിഷ് ഓറഞ്ച് നിറം വേണമെന്നുള്ളവര്‍ക്ക് ഈ ഡൈ പരീക്ഷിക്കാം. ഈ നിറം മുടിയില്‍ നിന്ന് എത്ര വേഗം മായുന്നു എന്നത് നിങ്ങളുടെ മുടിയുടെ നിറമനുസരിച്ചിരിക്കും. മുടിക്ക് ലൈറ്റ് നിറമാണെങ്കില്‍ ഈ ഓറഞ്ച് നിറം ആഴ്ച്ചകളോളം മുടിയില്‍ നില്‍ക്കും.
ഡൈ ഉപയോഗിക്കേണ്ട വിധം : ഒലിവ് ഓയിലിലോ വെളിച്ചെണ്ണയിലോ കാരറ്റ് ജ്യൂസ് ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം മുടിയിഴകളില്‍ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് ഒരു മണിക്കൂര്‍ കെട്ടി വെക്കുക. ശേഷം ആപ്പിള്‍ സിഡര്‍ വിനാഗിരി ഉപയോഗിച്ച് കഴുകി കളയുക. നിങ്ങള്‍ കടും നിറമാണ് വേണ്ടതെങ്കില്‍ ഇത് വീണ്ടും ചെയ്യാവുന്നതാണ്.
- ബീറ്റ്‌റൂട്ട് – കടും ചുവപ്പ് നിറമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ഡൈ പരീക്ഷിക്കാം. കാരറ്റ് ഡൈ പോലെ തന്നെയാണ് ഇതും തയ്യാറാക്കേണ്ടതും ഉപയോഗിക്കേണ്ടതും.
മേല്‍പ്പറഞ്ഞ പ്രകൃതിദത്തമായി രീതിയില്‍ കളര്‍ ചെയ്താല്‍ മുടിക്ക് ദോഷം വരില്ലെന്ന് മാത്രമല്ല, ഏതാനും ദിവസങ്ങള്‍ക്കകം ഈ നിറം മാഞ്ഞ് മുടിക്ക് പഴയ നിറം തിരികെ ലഭിക്കുകയും ചെയ്യും. ലെമണ്‍ ഡൈ മാത്രമാണ് പെര്‍മനന്റ് കളറിങ്ങ് നല്‍കുന്നത്.