Health

പേരയ്ക്കയേക്കാള്‍ സൂപ്പറാ പേരയിലകള്‍… ആരോഗ്യഗുണങ്ങള്‍ അറിയുക

പേരയില ഉണക്കി പൊടിച്ചത് ദഹനപ്രശ്നങ്ങളെ അകറ്റും. പേരയിലച്ചായയും ഔഷധഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഫ്ലേവനോയ്ഡുകള്‍, ടാനിന്‍സ്, സാപ്പോനിന്‍സ്, യൂജെനോള്‍ എന്നിവയും പോളിഫിനോളിക് സംയുക്തങ്ങളും പേരയിലയില്‍ ഉണ്ട്. പേരയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം….

  • ശരീരഭാരം കുറയ്ക്കുന്നു – കറ്റേച്ചിന്‍, ക്യുവര്‍സെറ്റിന്‍ എന്നീ പ്രധാന സംയുക്തങ്ങള്‍ പേരയിലയിലുണ്ട്. കറ്റേച്ചിന്‍ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കത്തിച്ചു കളയുന്നു. ക്യുവര്‍സെറ്റിന്‍ ആകട്ടെ കൊഴുപ്പ് കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ പേരയിലച്ചായ ശീലമാക്കാം.
  • അലര്‍ജി തടയുന്നു – കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഫുഡ് അലര്‍ജി. പേരയില ഏതു രീതിയില്‍ കഴിച്ചാലും ഭക്ഷണ അലര്‍ജിക്കു നല്ലതാണ്. പേരയിലയിലടങ്ങിയ യൂജെനോള്‍ എന്ന സംയുക്തം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. അതോടൊപ്പം അലര്‍ജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.
  • തലമുടിയുടെ ആരോഗ്യം – മുടി കൊഴിച്ചില്‍ തടയുന്നു. ഒരു ലീറ്റര്‍ വെള്ളത്തില്‍ ഒരു പിടി ചതച്ച പേരയിലയിട്ട് 20 മിനിറ്റ് തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഇത് മുടിയില്‍ പുരട്ടുന്നത് മുടി വളരാനും മുടി കൊഴിച്ചില്‍ മാറാനും സഹായിക്കും.
  • ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നു – പേരയിലയ്ക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങള്‍ ഉണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു. പതിവായി പേരയില ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയുന്നു.
  • കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു – പേരയിലയില്‍ അടങ്ങിയ ഫൈറ്റോകെമിക്കല്‍ സംയുക്തങ്ങളായ കറ്റേച്ചിനും ഗാലിക് ആസിഡും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
  • ഹൃദയാരോഗ്യം ഏകുന്നു – ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അഥവാ എല്‍ഡിഎല്‍ എന്ന ചീത്ത ഫാറ്റ് രക്തക്കുഴലുകളില്‍ പ്ലേക്ക് അടിഞ്ഞുകൂടാനും അതിറോ സ്‌ക്ലീറോസിസിനും കാരണമാകുന്നു. ഇത് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്‍പ്പെടെ ഹൃദയസംബന്ധമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പേരയിലച്ചായ ശീലമാക്കുന്നത് ഹൃദ്രോഗസാധ്യത തടയും.
  • ചര്‍മത്തിന്റെ ആരോഗ്യം – മുഖക്കുരു അകറ്റുന്നു. പതിവായി പേരയിലച്ചായ കുടിക്കുന്നത് മുഖത്തെ ചുവന്ന പാടുകളും വീക്കവും അകറ്റുന്നു. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനും ഇത് ഫലപ്രദമാണ്.
  • അതിസാരം തടയുന്നു – പേരയിലച്ചായയിലടങ്ങിയ ടാനിനുകള്‍ അതിസാരം തടയാന്‍ സഹായിക്കും.