പോഷകങ്ങള്‍, ഫൈബര്‍, ധാതുക്കള്‍, വിറ്റമാനുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പച്ച ആപ്പിളുകള്‍. പച്ച ആപ്പിളുകള്‍ക്ക് രുചിയില്‍ അല്‍പ്പം പുളിയും മധുരവുമാണ്. പച്ച ആപ്പിളിന്റെ ചില അത്ഭുത ഗുണങ്ങള്‍ മനസ്സിലാക്കാം.
- കുറഞ്ഞ കൊഴുപ്പ് – പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്തചംക്രമണം വര്‍ധിക്കുന്നത് ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്.
- എല്ലുകള്‍ക്ക് ബലം – പച്ച ആപ്പിള്‍ കാല്‍സ്യത്തിന്റെ സാന്നിധ്യത്താല്‍ സമ്പന്നമാണ്. എല്ലാ ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വര്‍ധിപ്പിക്കും.
- പ്രായത്തെ പ്രതിരോധിക്കും – ചര്‍മത്തിന്റെ പുഷ്ടിയെ നിലനിര്‍ത്താനും അതുവഴി സൗന്ദര്യം സംരക്ഷിക്കാനും പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്. ശരീരത്തിലുണ്ടാകുന്ന ഇരുണ്ട കലകളെ ഇല്ലാതാക്കാനും ഇവ സഹായകം.
- ശരീര പോഷണം വര്‍ധിപ്പിക്കുന്നു – ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ശരീരത്തിലെ പോഷണത്തെ വര്‍ധിപ്പിക്കുന്നു. ആപ്പിള്‍ കഴിക്കുമ്പോള്‍ തൊലി കളയരുത്. തൊലിയോടെ ആപ്പിള്‍ കഴിക്കുന്നതാണ് ശരീരത്തിന് ഉത്തമം. ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ആപ്പിള്‍ ശരീരത്തിലെ വിഷമുക്തമാക്കല്‍ ജോലി കൂടി നിര്‍വഹിക്കുന്നു. കരളിനെയും ദഹന വ്യവസ്ഥയെയും അപകടകരമായ വസ്തുക്കളില്‍ നിന്ന് സുരക്ഷിതമാക്കാനും ആപ്പിള്‍ സഹായിക്കുന്നു.
- ക്യാന്‍സറിന് – പച്ച ആപ്പിള്‍ വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമാണ്. ചര്‍മ കോശങ്ങളുടെ നാശത്തെ വിറ്റാമിന്‍ സി തടയും. ചര്‍മത്തിലുണ്ടാകുന്ന ക്യാന്‍സറിനുള്ള സാധ്യതയെ തടയുകയും ചെയ്യും. വിറ്റാമിന്‍ എയുടെ സാന്നിധ്യം കാഴ്ച ശക്തിയെ സഹായിക്കും