Sports

ലോകത്തെ ഏറ്റവും രസകരമായ ഡ്രോപ്പ്ഡ് ക്യാച്ച് ; 7തവണ തട്ടിയശേഷം താഴെയിട്ടു- വീഡിയോ

ക്രിക്കറ്റിന്റെ ഒരു വശമാണ് ക്യാച്ചിംഗ്. അതിന് ശ്രദ്ധയും പരിശീലനവും ആവശ്യമാണ്. ഗെയിമിലെ മികച്ച ഫീല്‍ഡര്‍മാര്‍ പോലും പതിവ് ക്യാച്ചുകള്‍ കൈവിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ താഴെയിട്ട ക്യാച്ച് ലോകത്തുള്ള സകലരെയും ചിരിപ്പിക്കുയാണ്.

സാന്‍ഡര്‍സ്റ്റെഡ് ക്രിക്കറ്റ് ക്ലബും മെര്‍ട്ടണ്‍ ബോര്‍സ് തമ്മിലുള്ള ഒരു വില്ലേജ് ലീഗ് മത്സരത്തിനിടെ ഒരു തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു വൈറല്‍ വീഡിയോയില്‍, സാണ്ടര്‍സ്റ്റെഡിന്റെ സ്റ്റുയി എല്ലറെ ഏഴ് തവണ പന്ത് തട്ടിയ ശേഷമാണ് ഒടുവില്‍ ക്യാച്ച് കൈവിട്ടത്. സംഭവത്തിന്റെ വീഡിയോ വൈറലാകുകയും ധാരാളം കമന്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു..

നേരത്തെ തന്നെ സെഞ്ച്വറി തികച്ച മെര്‍ട്ടന്‍ ബോര്‍സിന്റെ മാര്‍ക്ക് ബാര്‍ബര്‍ തന്റെ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയില്‍ ആക്രമണത്തിലായിരുന്നു. ബാറ്റ്‌സ്മാന്‍ ലോംഗ് ഓണിലേക്ക് പറത്തിയ പന്ത് അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന എല്ലറുടെ നേര്‍ക്ക് വരികയും അദ്ദേഹം ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുകയും പന്ത് തട്ടുകയും ഏഴ് തവണ അമ്പരപ്പിക്കുന്ന രീതിയില്‍ പന്ത് കൈകാര്യം ചെയ്തുകൊണ്ട് അദ്ദേഹം താഴെക്കളയുകയുമായിരുന്നു.

ആരാധകര്‍ എല്ലറെയുടെ ക്രിക്കറ്റിലെ ഏറ്റവും വലിയ ‘നാണക്കേടിന്റെ’ നിമിഷങ്ങളിലൊന്നായി മുദ്രകുത്തി, ‘ഇതുവരെ ഉപേക്ഷിച്ച ഏറ്റവും വലിയ ക്യാച്ച്’ എന്നായിരുന്നു ചിലരുടെ കമന്റ്. ബാര്‍ബര്‍ ഉടന്‍ വിരമിച്ചതിനാല്‍ എല്ലറെയുടെ വീഴ്ച കളിയുടെ ഫലത്തെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ദറ്റ്സ് സോ വില്ലേജാണ് എക്സിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ വീഡിയോ ഷെയര്‍ ചെയ്തത്.