വിവാദവേഷങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്ന റാപ്പര്‍ കാനിവെസ്റ്റും പങ്കാളി ബിയാന്‍ക സെന്‍സോറിയും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്റര്‍നെറ്റിനെ ഞെട്ടിച്ചു പ്രതികരണങ്ങള്‍ നേടി. പൂര്‍ണ്ണമായും പിറന്നപടിയെന്ന് തോന്നിപ്പിക്കുന്ന സുതാര്യമായ വേഷം ധരിച്ചെത്തിയാണ് ബിയാന്‍ക വീണ്ടും ഞെട്ടിച്ചത്.2025 ഗ്രാമി പുരസ്‌ക്കാരവേദിയിലായിരുന്നു ബിയാന്‍ക പൂര്‍ണ്ണനഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വേഷമണിഞ്ഞത്.
ദമ്പതികളുടെ ഫാഷന്‍ തിരഞ്ഞെടുപ്പുകളും ഓണ്‍ലൈന്‍ പ്രതികരണങ്ങളും അഭിപ്രായങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റിനെ അലട്ടുകയാണ്. ഗ്രാമിയില്‍ കാനിവെസ്റ്റിന്റെ ടൈ ഡോല്ല ഇഗ്നുമായി സഹകരിച്ച ഗാനം മികച്ച ‘റാപ്പ് ഗാന’ ത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. റെഡ് കാര്‍പ്പറ്റില്‍ വജ്ര ശൃംഖലയില്‍ ഘടിപ്പിച്ച കറുത്ത വസ്ത്രത്തിലാണ് കാനിവെസ്റ്റ് എത്തിയത്. അതേസമയം ബിയാങ്ക പൂര്‍ണ്ണമായും സുതാര്യമായ ഒരു മിനി വസ്ത്രത്തില്‍ എത്തി. ഒരു നീണ്ട കറുത്ത രോമക്കുപ്പായം ധരിച്ച് എത്തിയ അവര്‍ പിന്നീട് അകത്തെ തന്റെ സുതാര്യ വസ്ത്രം വെളിപ്പെടുത്താന്‍ രോമക്കുപ്പായം അഴിച്ചു. വസ്ത്രത്തിന് താഴെ ആഭരണങ്ങളോ വസ്ത്രങ്ങളോ ധരിക്കാതെ ശരീരം മുഴുവന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ഏതാണ്ട് പൂര്‍ണ്ണനഗ്നത തന്നെ അനുഭവേദ്യമാക്കുന്ന ബിയാന്‍കയുടെ വേഷം ഇന്റര്‍നെറ്റില്‍ പൊട്ടിത്തെറിക്ക് കാരണമായി. സമ്മിശ്ര പ്രതികരണങ്ങള്‍ ആയിരുന്നു പുറത്തുവന്നത്. തെറ്റായ ഫാഷന്‍ എന്നായിരുന്നു മിക്കവരുടേയും പ്രതികരണം. ബിയാന്‍കയ്ക്ക് വസ്ത്രം ധരിക്കുന്നത് അലര്‍ജിയാണെന്നും അവര്‍ക്ക് തലയ്ക്ക് സുഖമില്ലെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. സാധാരണ ആള്‍ക്കാര്‍ നഗ്നതപ്രദര്‍ശിപ്പിച്ചാല്‍ അറസ്റ്റിലാകാറാണ് പതിവ്. എന്നാല്‍ സെലിബ്രിട്ടികള്‍ ഇത് ചെയ്താല്‍ അത്ഫാഷന്‍ പ്രസ്താവനയാണ്. എന്നാല്‍ ഇത് ശരിക്കും അസഭ്യം പ്രകടിപ്പിക്കലാണ് എന്നായിരുന്നു ഒരാള്‍ കുറിച്ച കമന്റ്. ഇവര്‍ക്കെതിരേ ലൈംഗിക കുറ്റകൃത്യത്തിന് കേസ് എടുക്കണമെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.