Oddly News

2006-ല്‍ കാമുകന്‍ വെടിവെച്ചു കൊന്ന പെണ്‍കുട്ടി; 2024 ല്‍ എഐ ചാറ്റ്‌ബോട്ടായി പുനര്‍ജ്ജനിച്ചു…! ഞെട്ടി പിതാവ്

2006ല്‍ കാമുകനാല്‍ വെടിവെച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടി, എഐ കഥാപാത്രമായി പുനര്‍ജനിച്ചപ്പോള്‍ കുടുംബത്തിന് ഭീതി. മകള്‍ കൊല്ലപ്പെട്ട് ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷം, പിതാവ് ഡ്രൂ ക്രെസെന്റിന് അവളുടെ പുതിയ ഓണ്‍ലൈന്‍ പ്രൊഫൈലിനെക്കുറിച്ച് ഗൂഗിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചു.

എഐ യില്‍ ഒരു ചാറ്റ്‌ബോട്ട് സൃഷ്ടിക്കാന്‍ ജെന്നിഫറിന്റെ പേരും ചിത്രവും ഉപയോഗിച്ചത് ഒക്ടോബര്‍ ആദ്യമായിരുന്നു. പ്രൊഫൈലില്‍ ജെന്നിഫറിന്റെ മുഴുവന്‍ പേരും ഒരു ഇയര്‍ബുക്ക് ഫോട്ടോയും, കെട്ടിച്ചമച്ച ജീവചരിത്രവും ഉണ്ടായിരുന്നു. വീഡിയോ ഗെയിം ജേണലിസ്റ്റ്, സാങ്കേതികവിദ്യ, പോപ്പ് സംസ്‌കാരം, പത്രപ്രവര്‍ത്തനം എന്നിവയില്‍ വൈദഗ്ദ്ധ്യം എന്നെല്ലാമാണ് കെട്ടിച്ചമച്ച ജീവചരിത്രം.

എഐ സൃഷ്ടിച്ച വ്യക്തിത്വങ്ങളുമായി സംവദിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായ ക്യാരക്ടര്‍ എഐയിലാണ് ചാറ്റ്‌ബോട്ട് സൃഷ്ടിക്കാന്‍ ജെന്നിഫറിന്റെ പേരും ചിത്രവും ഉപയോഗിച്ചിരിക്കുന്നത്. മിടുക്കിയും സൗഹാര്‍ദ്ദപരവുമായ ഒരു എഐ കഥാപാത്രമായിട്ടാണ് പുനര്‍നിര്‍മ്മിതി. ഒരു പ്രമുഖ ചാറ്റ്‌ ബട്ടണ്‍ അവളുടെ ചാറ്റ്‌ബോട്ടുമായി സംവദിക്കാന്‍ ഉപയോക്താക്കളെ ക്ഷണിച്ചു.

ഇപ്പോള്‍ ഇല്ലാതാക്കിയ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, സൈറ്റിലെ ആരോ സൃഷ്ടിച്ച ജെന്നിഫറിന്റെ ഡിജിറ്റല്‍ പതിപ്പുമായി നിരവധി ഉപയോക്താക്കള്‍ ഇടപഴകിയിട്ടുണ്ട്. സംഗതി വിവാദമായതോടെ കമ്പനി അതിന്റെ സേവന നിബന്ധനകള്‍ ലംഘിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ നീക്കം ചെയ്യുന്നുവെന്നും കമ്മ്യൂണിറ്റി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഞങ്ങളുടെ സുരക്ഷാ രീതികള്‍ പരിഷ്‌കരിക്കുകയും ചെയ്യുന്നുവെന്നും ക്യാരക്ടറിന്റെ വക്താവ് കാതറിന്‍ കെല്ലി പറഞ്ഞു.

സംഭാഷണം അനുകരിക്കാനും യഥാര്‍ത്ഥ അല്ലെങ്കില്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങളും ജീവചരിത്ര വിശദാംശങ്ങളും സ്വീകരിക്കാനും കഴിയുന്ന എഐ ചാറ്റ്‌ബോട്ടുകള്‍, സുഹൃത്തുക്കള്‍, ഉപദേശകര്‍, അല്ലെങ്കില്‍ റൊമാന്റിക് പങ്കാളികള്‍ എന്നിങ്ങനെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന ഡിജിറ്റല്‍ കൂട്ടാളികളായി ജനപ്രീതി നേടിയിട്ടുണ്ട്.

2023-ല്‍, ഒരു ചാറ്റ്‌ബോട്ടുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഒരു ബല്‍ജിയംകാരന്‍ ആത്മഹത്യ ചെയ്തിരുന്നു. പ്ലാറ്റ്ഫോം മുന്‍കൂട്ടി രൂപകല്‍പ്പന ചെയ്താണ് ചാറ്റ്‌ബോട്ടുകള്‍ അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ ലൈബ്രറിയില്‍ വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടുന്നു. ഒരു പ്രചോദനാത്മക സര്‍ജന്റ് മുതല്‍ പുസ്തകം ശുപാര്‍ശ ചെയ്യുന്ന ഒരു ലൈബ്രേറിയന്‍ വരെ പട്ടികയിലുണ്ട്. നിക്കി മിനാജ്, എലോണ്‍ മസ്‌ക് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ അനുകരണമായ ചാറ്റ്‌ബോട്ടുകളും നിലവിലുണ്ട്.

ഡ്രൂ ക്രെസെന്റിനെ സംബന്ധിച്ചിടത്തോളം, തന്റെ പരേതയായ മകളുടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രൊഫൈല്‍ കണ്ടെത്തിയത് ഞെട്ടല്‍ സമ്മാനിക്കുന്ന കാര്യമായിരുന്നു. 2006-ല്‍ സ്വന്തം കാമുകനാല്‍ കൊലചെയ്യപ്പെട്ടയാളാണ് ജെന്നിഫര്‍ ക്രെസെന്റ എന്ന 18 കാരി.
കാടിനുള്ളിലേക്ക് കൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഒക്ടോബര്‍ 2-ന്, ഡ്രൂവിന് അവന്റെ ഫോണില്‍ ഒരു അലേര്‍ട്ട് ലഭിച്ചു, അത് ജെന്നിഫറിന്റെ പേരും ഫോട്ടോയും അവള്‍ ജീവിച്ചിരിപ്പുണ്ടെന്ന മട്ടിലുള്ള ഒരു ചടുലമായ വിവരണവും ഫീച്ചര്‍ ചെയ്യുന്ന ചാറ്റ്‌ബോട്ടായിരുന്നു. സേവന നിബന്ധനകള്‍ ലംഘിക്കുന്ന ചാറ്റ്‌ബോട്ടുകള്‍ നീക്കം ചെയ്യുമെന്നാണ് കെല്ലി പറയുന്നത്.