ഓടുന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്ന് സാഹസികമായി റീൽസ് ചിത്രീകരിക്കുന്ന ഒരു പെൺകുട്ടി . ഈ അപകടകരമായ പ്രവർത്തി കണ്ടുകൊണ്ടുവരുന്ന അവളുടെ അമ്മ. ദേഷ്യംകൊണ്ട് മകളെ ശകാരിച്ചുകൊണ്ട് തല്ലുന്ന അമ്മ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണിത്.
പെൺകുട്ടി കോച്ചിന്റെ വാതിൽക്കൽ നിന്ന് അഭ്യാസങ്ങൾ കാണിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു കാര്യമായിരുന്നു. ഇത് കണ്ടയുടൻ അമ്മ പ്രതികരിക്കുകയും അവളെ ആവർത്തിച്ച് തല്ലുകയും ചെയ്തു. മറ്റൊരാൾ മൊബൈലിൽ വീഡിയോ എടുക്കുമ്പോൾ പെൺകുട്ടി റീലിനായി പോസ് ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് അവളുടെ അമ്മ എത്തുകയും സംഭവം കാണുകയും അപകടകരമായ ഈ അഭ്യാസത്തിന് മകളെ അടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ഞെട്ടിപ്പോയ പെൺകുട്ടി പെട്ടെന്ന് ചിത്രീകരണം നിർത്തി അമ്മയോട് കാര്യങ്ങള്‍ വിശദീകരിക്കാനും അടിക്കുന്നത് നിർത്താനും ആവശ്യപ്പെട്ടു. എന്നാൽ അമ്മ വഴങ്ങിയില്ല, മകളുടെ ജീവൻ അപകടത്തിലാക്കാമായിരുന്ന ആ പ്രവൃത്തിയെപ്പറ്റി ശകാരിച്ചുകൊണ്ടുതന്നെ അവര്‍ തല്ല് തുടര്‍ന്നു.
ഇന്റർനെറ്റ് ഇതിനോട് വേഗത്തിൽ പ്രതികരിച്ചു. ഇത്തരം ആളുകളുടെ ഫോണുകൾ പിടിച്ചെടുക്കുകയും ഇതേ രീതിയിൽ കൈകാര്യം ചെയ്യുകയും വേണമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“വളരെ നല്ലത്. ഈ ആളുകളോട് ഇതേപോലെ തന്നെ പെരുമാറണം,” മറ്റൊരാൾ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ കുറച്ച് ലൈക്കുകൾക്ക് വേണ്ടി ആളുകൾ പലപ്പോഴും ജീവൻ പണയപ്പെടുത്തുന്നു . വൈറലാകാന്‍ ആഗ്രഹിക്കുന്നവർ പലപ്പോഴും അതിരുകടന്നു പോകുന്നു, അത് അവർക്ക് മാത്രമല്ല, ചുറ്റുമുള്ളവർക്കും അപകടമുണ്ടാക്കുന്നു.




