Featured Oddly News

‘കാമുകന്‍ തേച്ചു’, നടുറോഡില്‍ വിവാഹത്തിന് പോകുന്ന കാറിന് ‘വട്ടംവച്ച്’ കാമുകി- വീഡിയോ

ന്യൂജെന്‍ കാലത്തെ പ്രണയം പൊട്ടിയാല്‍ അതിനെ വിളിക്കുന്നത് ‘തേപ്പ്’ എന്നാണ്. ന്യൂജന്‍ പിള്ളേര്‍ക്കിടയിലാണെങ്കില്‍ പ്രണയത്തെക്കാള്‍ ചര്‍ച്ച തേപ്പിനെക്കുറിച്ചാണ്. ഇപ്പോഴിതാ സൈബറിടത്ത് വൈറലാകുന്നത് അത്തരമൊരു തേപ്പിന്റെ കഥയാണ്. തന്നെ തേച്ചിട്ട് പോയ കാമുകന്റെ വിവാഹ കാറിന് മുന്നില്‍ വട്ടം വച്ച് നില്‍ക്കുകയാണ് ഈ കാമുകി.

തിരക്കേറിയ ഒരു റോഡിൽ കാമുകന്റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന യുവതിയുടെ വിഡിയോ ആണ് വൈറല്‍. ചുവന്ന ദുപ്പട്ടയും സൽവാർ സ്യൂട്ട് ധരിച്ച്, യുവതി കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നു. മറ്റ് വാഹനങ്ങളും ഈ സമയം റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. വിവാഹ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവൾ പതിയെ പതിയെ ഓരോ ചുവടായി പിന്നിലേക്ക് മാറ്റുന്നതും കാണാം. കാറിലുള്ളവരാരും പുറത്തേക്ക് ഇറങ്ങുകയോ, യുവതിയെ സമാധാനിപ്പിക്കുകയോ ചെയ്യുന്നില്ല.

നവംബർ 3 ന് പങ്കുവെച്ച വീഡിയോ 16 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ആ ദൃശ്യങ്ങൾ കണ്ട് നിൽക്കാൻ കഴിയില്ലെന്ന് എഴുതിയത്. പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂവെന്നാണ് കമന്‍റ്. പോവുന്നവന്‍ പോവട്ടെ നല്ല ഒരാളെ കിട്ടുമെന്നും കമന്‍റുണ്ട്. അതേസമയം വീഡിയോ എവിടെ വച്ച് എപ്പോൾ എടുത്തതെന്ന് വ്യക്തമല്ല